ധനകാര്യം

എച്ച്ബിഒയും മാക്‌സ് ഒറിജിനലും അടുത്ത മാസം മുതല്‍ ജിയോയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: എച്ച്ബിഒ, മാക്‌സ് ഒറിജിനല്‍, വാര്‍ണര്‍ ബ്രോസ് തുടങ്ങിയവയുടെ ഉള്ളടക്കങ്ങള്‍ അടുത്ത മാസം മുതല്‍ ജിയോ സിനിമയില്‍ ലഭ്യമാവും. ഇതിനായി വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറിയും വയോകോം 18ഉം ധാരണാപത്രത്തില്‍ ഒപ്പുവച്ചു. 

എച്ച്ബിഒ ഒറിജിനല്‍, മാക്‌സ് ഒറിജിനല്‍ എന്നിവയുടെ സീരീസുകള്‍ യുഎസില്‍ പ്രീമിയര്‍ ചെയ്യുന്ന ദിവസം തന്നെ ഇന്ത്യയിലും ലഭ്യമാവും. നേരത്തെ എച്ച്ഒബി ഒറിജിനല്‍ ഉള്ളടക്കം ഇന്ത്യയില്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ലഭ്യമായിരുന്നത്. ഒരു മാസം മുമ്പ് ഇത് അവസാനിപ്പിച്ചിരുന്നു.

സ്‌പോര്‍ട്‌സ് ഉള്ളടക്കത്തിനു പുറമേ എന്റര്‍ടെയ്ന്‍മെന്റിലും നിര്‍ണായക സ്ഥാനത്തെത്താനാണ് ജിയോ സിനിമ ലക്ഷ്യമിടുന്നതെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു. എച്ച്ബിഒയുടെ മുന്‍ സീരീസുകളും വാര്‍ണര്‍ ബ്രോസിന്റെ ലൈബ്രറിയിലുള്ള സിനിമകളും ജിയോ ഉപയോക്താക്കള്‍ക്കു ലഭ്യമാവും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു