ധനകാര്യം

2000 രൂപ നോട്ടുകളിൽ 88 ശതമാനവും തിരിച്ചെത്തി; ഇനി രണ്ട് മാസം കൂടി സമയം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നിരോധിച്ച 2000 രൂപ നോട്ടുകളിൽ 88 ശതമാനവും തിരിച്ചെത്തിയെന്ന് ആർബിഐ. ജൂലൈ 31ലെ കണക്ക് പ്രകാരം പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകൾ 42000 കോടി രൂപയായി എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസ്താവനയിൽ പറയുന്നു. സർക്കുലേഷനിലുള്ളതിൽ 3.14 ലക്ഷം കോടി രൂപ മൂല്യം വരുന്ന നോട്ടുകളാണ് തിരിച്ചെത്തിയത്. 

2018-19 സാമ്പത്തിക വർഷം മുതൽ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിരിന്നു. 2023 മെയ് 19നാണ് 2,000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. അടുത്ത രണ്ട് മാസം കൂടി പൊതുജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാം. സെപ്റ്റംബർ 30 വരെയാണ് കറൻസി നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ സമയം അനുവദിച്ചിരിക്കുന്നത്. 

അവസാന നിമിഷത്തെ തിരക്കൊഴിവാക്കാൻ, എത്രയും പെട്ടെന്ന് കൈവശമുള്ള 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ ഉപയോഗിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചു. ഒറ്റത്തവണയായി പരമാവധി 20,000 രൂപ വരെ മാറ്റിയെടുക്കാം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ ബോംബ് ഭീഷണി; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ

56 ഇഞ്ച് നെഞ്ചിന് ഇതുവരെ ധൈര്യം വന്നിട്ടില്ല; പൊതു സംവാദത്തില്‍ മോദിയെ പരിഹസിച്ച് ജയറാം രമേശ്

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ