ധനകാര്യം

എക്‌സിന് ഭീഷണിയാകുമോ?, ത്രെഡ്‌സിന്റെ വെബ് വേര്‍ഷന്‍ വരുന്നു; ഇനി പരിഷ്‌കരിച്ച സെര്‍ച്ച് ഫീച്ചറും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എക്‌സുമായി മത്സരിക്കാന്‍ ഒരുങ്ങി പ്രമുഖ കമ്പനിയായ മെറ്റ അവതരിപ്പിച്ച മൈക്രോ ബ്ലോഗിങ് ആപ്പായ ത്രെഡ്‌സിന്റെ വെബ് വേര്‍ഷന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. അടുത്തയാഴ്ച ആദ്യം തന്നെ മെറ്റ ഇത് അവതരിപ്പിച്ചേക്കും. 

കാര്യങ്ങള്‍ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന തെരച്ചില്‍ ഫീച്ചറായ സെര്‍ച്ചിന്റെ പരിഷ്‌കരിച്ച പതിപ്പിനൊപ്പം പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനിയില്‍ പുരോഗമിക്കുന്നതായി മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. നിലവില്‍ ത്രെഡ്‌സില്‍ യൂസര്‍നെയിം ഉപയോഗിച്ച് മാത്രമാണ് സെര്‍ച്ച് ചെയ്യാന്‍ സാധിക്കുന്നത്. ഇതിന്റെ സാധ്യത വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ത്രെഡ്‌സ്. ഇതിനൊപ്പം ത്രെഡ്‌സിന്റെ വെബ് വേര്‍ഷന്‍ കൂടി ഉടന്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഒന്നര മാസം മുന്‍പാണ് എക്‌സുമായി മത്സരിക്കാന്‍ തയ്യാറെടുത്ത് കൊണ്ട് മെറ്റ ത്രെഡ്‌സ് അവതരിപ്പിച്ചത്. ത്രെഡ്‌സ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കം 10 കോടി ആളുകളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പ്രമുഖരും ഉള്‍പ്പെടും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു