ധനകാര്യം

ഇനി കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം, ഗ്രൂപ്പ് റൈഡ്‌സ് ഫീച്ചറുമായി ഊബര്‍; വിശദാംശങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യാത്ര സുഗമവും ചെലവ് കുറഞ്ഞതുമാക്കാന്‍ ഗ്രൂപ്പ് റൈഡ്‌സ് ഫീച്ചറുമായി ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഊബര്‍ ഇന്ത്യ. ഒരേ സ്ഥലത്തേയ്ക്ക് പോകാന്‍ തീരുമാനിച്ചവര്‍ക്ക് യാത്ര ഷെയര്‍ ചെയ്ത് ചെലവ് ചുരുക്കാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍.

സുഹൃത്തുക്കളുമായുള്ള യാത്ര സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍ എന്ന് ഊബര്‍ ഇന്ത്യ അറിയിച്ചു. ഊബര്‍ ആപ്പില്‍ ഗ്രൂപ്പ് റൈഡ് സെറ്റ് ചെയ്ത് വേണം ഈ ഫീച്ചര്‍ പ്രയോജനപ്പെടുതേണ്ടത്. തുടര്‍ന്ന് സുഹൃത്തുക്കളെ യാത്രയ്ക്കായി ക്ഷണിക്കുക. ഒരേ സ്ഥലത്തേയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന മൂന്ന് പേര്‍ക്ക് യാത്ര ഷെയര്‍ ചെയ്ത് പോകാന്‍ സാധിക്കുന്നതാണ് ഫീച്ചര്‍. ഒരുമിച്ച് യാത്ര ചെയ്യുന്നത് കൊണ്ട് ചെലവ് ചുരുക്കാന്‍ സാധിക്കും. ഗ്രൂപ്പ് റൈഡ് ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് 30 ശതമാനം വരെ ചെലവ് ലാഭിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. യാത്രക്കാര്‍ക്ക് ഇടയില്‍ മൊത്തം യാത്ര ചെലവ് പങ്കുവെയ്ക്കുന്നത് കൊണ്ടാണ് ഓരോരുത്തര്‍ക്കും വരുന്ന ചെലവ് കുറയുന്നത്. 

ഊബറിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക്  ഈ ഫീച്ചര്‍ ലഭിക്കുന്നതാണ്. സര്‍വീസ് ഐക്കണില്‍ നിന്ന് ഗ്രൂപ്പ് റൈഡ് ഫീച്ചര്‍ തെരഞ്ഞെടുത്ത് വേണം മുന്നോട്ടുപോകാന്‍. പോകേണ്ട സ്ഥലം തെരഞ്ഞെടുത്ത ശേഷം സുഹൃത്തുക്കളെ യാത്രയിലേക്ക് ക്ഷണിക്കാന്‍ കഴിയുംവിധമാണ് ക്രമീകരണം.  സുഹൃത്തുക്കളെ ക്ഷണിച്ച് കഴിഞ്ഞ ശേഷം യാത്ര ചെയ്യുന്നവര്‍ക്ക് ഊബര്‍ ലിങ്ക് നല്‍കും. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങുന്നതാണ് ലിങ്ക്. കൂടെ യാത്ര ചെയ്യുന്നവരുടെ കൂടി ഗ്രീന്‍ സിഗ്നല്‍ ലഭിക്കുന്നതോടെ, ആപ്പ് തന്നെ ഡ്രൈവറെ നിയോഗിക്കുന്ന തരത്തിലാണ് ഗ്രൂപ്പ് റൈഡ്‌സ് ഫീച്ചര്‍ പ്രവര്‍ത്തിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ