ധനകാര്യം

26 കിലോമീറ്റര്‍ വരെ മൈലേജ്, വില 10.29 ലക്ഷം മുതല്‍; എര്‍ട്ടിഗയുടെ ടൊയോട്ട പതിപ്പ്, 'റൂമിയോണ്‍'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ വിഭാഗത്തില്‍പ്പെട്ട, റൂമിയോണ്‍ അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട.ആറു വകഭേദങ്ങളിലായി പെട്രോള്‍, പെട്രോള്‍ ഓട്ടമാറ്റിക്, സിഎന്‍ജി പതിപ്പില്‍ ലഭിക്കുന്ന വാഹനത്തിന്റെ വില 10.29 ലക്ഷം രൂപ മുതലാണ്. മാരുതി സുസുക്കി എര്‍ട്ടിഗയുടെ ബ്രാന്‍ഡ് എന്‍ജിനീയറിങ് പതിപ്പാണ് റൂമിയോണ്‍.

13.68 ലക്ഷം രൂപ വരെയാണ് വില വരിക(എക്‌സ് ഷോറൂം). എര്‍ട്ടിഗയ്ക്ക് സമാനമായി ഏഴു സീറ്റുകളാണ് ഇതിനും ഉള്ളത്. 1. 5 ലിറ്റര്‍ കെ സീരിസ് പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 6,000 ആര്‍ പി എമ്മില്‍ 103 ബി എച്ച് പി വരെ കരുത്തും 4,400 ആര്‍ പി എമ്മില്‍ 138 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സുകളാണു ട്രാന്‍സ്മിഷന്‍ സാധ്യതകള്‍. സിഎന്‍ജി പതിപ്പിന് 88 ബിഎച്ച്പി കരുത്തും121.5 എന്‍എം ടോര്‍ക്കുമുണ്ട്. 

പെട്രോള്‍ പതിപ്പിന് ലീറ്ററിന് 20.51 കിലോമീറ്ററും സിഎന്‍ജി പതിപ്പിന് 26.11 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. അഞ്ച് സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുകളും വാഹനത്തിനുണ്ട്. ടൊയോട്ടയും മാരുതിയുമായി ഷെയര്‍ ചെയ്യുന്ന നാലാമത്തെ വാഹനമാണ് റൂമിയോണ്‍. ഇതോടെ ടൊയോട്ട നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള എംപിവി എന്ന പേരും റൂമിയോണ്‍ നേടി. ഗ്രില്ലിലും ബംബറിലും ഫോഗ്ലാംപ് കണ്‍സോളിലും മാറ്റങ്ങളുണ്ട്. വ്യത്യസ്ത ഡിസൈനിലുള്ള അലോയ് വീലുകളാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല