ധനകാര്യം

ജനുവരിയോടെ സവാള വില 40 രൂപയില്‍ താഴെ എത്തും; പ്രതീക്ഷ പ്രകടിപ്പിച്ച് കേന്ദ്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജനുവരിയോടെ സവാള വില കുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ. ജനുവരിയോടെ സവാള വില  കിലോയ്ക്ക് 40 രൂപയില്‍ താഴെ എത്തുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഭക്ഷ്യവകുപ്പ് സെക്രട്ടറി രോഹിത് കുമാര്‍ സിങ് പറഞ്ഞു. 

നിലവില്‍ 57.02 രൂപയാണ് ശരാശരി വില. വില പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ സവാളയുടെ കയറ്റുമതി താത്കാലികമായി നിരോധിച്ചത്. ഡല്‍ഹിയില്‍ സവാള വില 80 രൂപയ്ക്ക് മുകളില്‍ എത്തിയപ്പോഴാണ് കേന്ദ്രം അടിയന്തര ഇടപെടല്‍ നടത്തിയത്.

ചിലര്‍ പറയുന്നത് സവാള വില നൂറ് രൂപയില്‍ എത്തുമെന്നാണ്. എന്നാല്‍ ഒരിക്കലും സവാള വില 60 രൂപ കടക്കില്ലെന്നും രോഹിത് കുമാര്‍ സിങ് ഉറപ്പിച്ച് പറയുന്നു. രാജ്യത്ത് സവാളയുടെ ശരാശരി വില 57.02 രൂപയാണ്. ഒരിക്കലും 60 രൂപ കടക്കാന്‍ പോകുന്നില്ല. സവാളയുടെ കയറ്റുമതി നിരോധിച്ച നടപടി കര്‍ഷകരെ ഒരുവിധത്തിലും ബാധിക്കില്ല. ഇന്ത്യയിലെയും ബംഗ്ലാദേശിലും വില വൃത്യാസം ചൂഷണം ചെയ്യുന്ന വ്യാപാരികളില്‍ ഒരു വിഭാഗത്തെയാണ് ഇത് ബാധിക്കുക. അവര്‍ക്ക് നഷ്ടം സംഭവിക്കും. എന്നാല്‍ കയറ്റുമതി നിരോധനത്തിന്റെ ഗുണം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍