ധനകാര്യം

പുത്തന്‍ ലേ ഔട്ട്; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചാറ്റില്‍ ഒന്നിലധികം സന്ദേശങ്ങള്‍ പിന്‍ ചെയ്ത് വയ്ക്കാവുന്ന ഫീച്ചര്‍ വാട്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. സ്റ്റാറ്റസ് അപ്‌ഡേറ്റ് ഹെഡ്ഡറില്‍ പുതിയ ലേഔട്ട് കൊണ്ടുവരുന്നുവെന്നതാണ് പുതിയ മാറ്റം. 

വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, മെറ്റാ ഉടമസ്ഥതയിലുള്ള ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ഹെഡറിനായി പുതുക്കിയ ലേഔട്ട് പുറത്തിറക്കാന്‍ തുടങ്ങി. പുതിയ ലേഔട്ട് നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്ററുകള്‍ക്ക് മാത്രമേ ലഭ്യമാകൂ, ഫീച്ചര്‍ ലഭ്യമാകുന്നതിന്  ഉപയോക്താക്കള്‍ അപ്ഡേറ്റ് പതിപ്പ് 2.23.26.3 ഇന്‍സ്റ്റാള്‍ ചെയ്യണം. 

റിപ്പോര്‍ട്ട് അനുസരിച്ച് തെരഞ്ഞെടുത്ത ബീറ്റ ടെസ്‌റ്റേഴ്‌സിനായി  വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ഹെഡറില്‍ രണ്ട് അധിക ബട്ടണുകള്‍ പുറത്തിറക്കുന്നു, ഒരു ക്യാമറ ഐക്കണും പെന്‍സില്‍ ഐക്കണും.  ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് അപ്ഡേറ്റുകളായി ഇമേജുകള്‍, വീഡിയോകള്‍, ജിഫുകള്‍, ടെക്സ്റ്റ് എന്നിവ അനായാസം ഷെയര്‍ ചെയ്യാന്‍ അനുവദിക്കും. ഇത് ആപ്പിനെ കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലി ആക്കുന്നു. 

നേരത്തെ സ്റ്റാറ്റസില്‍ കണ്ടെന്റ് പങ്കിടുന്നത് സുഗമമാക്കുന്നതിന് വാട്ട്സ്ആപ്പ് രണ്ട് ഫ്‌ലോട്ടിംഗ് ആക്ഷന്‍ ബട്ടണുകള്‍ അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും, അപ്ഡേറ്റ് ടാബില്‍ ചാനലുകള്‍ ഉള്‍പ്പെടുത്തിയതോടെ, ഈ ഫ്‌ലോട്ടിംഗ് ബട്ടണുകള്‍ യോജിപ്പില്ലാത്തതായി മാറി. സ്റ്റാറ്റസ് അപ്ഡേറ്റ് ഹെഡറിലേക്ക് ക്യാമറയും പെന്‍സില്‍ ഐക്കണുകളും സംയോജിപ്പിക്കുന്നതിലൂടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനാണ് വാട്ട്സ്ആപ്പ് ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല