ധനകാര്യം

പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചേക്കും, പത്തുരൂപ വരെ കുറയാന്‍ സാധ്യത; റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വരുംദിവസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലിറ്ററിന് പത്തുരൂപ വരെ കുറച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എണ്ണ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് വിവരം. 2022 മെയ് മാസത്തിന് ശേഷം പെട്രോള്‍, ഡീസല്‍ വില കുറച്ചിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു.

നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 77 ഡോളറാണ്. എണ്ണ വില കുറഞ്ഞത് എണ്ണ വിതരണ കമ്പനികളുടെ നഷ്ടം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ എണ്ണ വില കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം എളുപ്പമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ ബോംബ് ഭീഷണി; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

തലയിണക്കടയുടെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന, പെരുമ്പാവൂരില്‍ ഒഡിഷ സ്വദേശി പിടിയില്‍

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത് തുടങ്ങിയോ?, വേണ്ട പ്രധാനപ്പെട്ട രേഖകള്‍