ധനകാര്യം

2024ലും സ്വര്‍ണത്തിന്റെ തിളക്കം കുറയില്ല, പത്തുഗ്രാമിന് 70,000 രൂപയിലേക്ക് ഉയരാം; പ്രവചനം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  2024ലും സ്വര്‍ണത്തിന്റെ തിളക്കം കുറയില്ലെന്നും ആഭ്യന്തരവിപണിയില്‍ വില 70,000 രൂപയായി ഉയരാമെന്നും സാമ്പത്തിക വിദഗ്ധര്‍. രൂപയുടെ സ്ഥിരത, ഭൗമരാഷ്ട്രീയ രംഗത്തെ അനിശ്ചിതത്വങ്ങള്‍ എന്നിവ സ്വര്‍ണത്തിന് അനുകൂല ഘടകങ്ങളാണ്. ഇതിന്റെയെല്ലാം സ്വാധീനഫലമായി 2024ല്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില പത്തുഗ്രാമിന് 70,000 രൂപ എന്ന നിലയിലേക്ക് ഉയരാമെന്നാണ് സാമ്പത്തികവിദഗ്ധരുടെ പ്രവചനം.

നിലവില്‍ കമോഡിറ്റി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ആയ എംസിഎക്‌സില്‍ പത്തുഗ്രാം സ്വര്‍ണത്തിന് 63000 രൂപയാണ് വില. കേരളത്തില്‍ പവന് ( എട്ടുഗ്രാം) 46,840 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില 50,000 കടക്കും. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 2058 ഡോളറാണ് വില. 

ഡിസംബറില്‍ ഹമാസ്- ഇസ്രയേല്‍ യുദ്ധം അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തിയതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഡിസംബര്‍ നാലിന് പത്തുഗ്രാമിന് 64000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് കുറിച്ചിരുന്നു. 2024ല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2400ലേക്ക് ഉയരുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. രൂപ സ്ഥിരത പുലര്‍ത്തുകയാണെങ്കില്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില 70,000 തലത്തിലേക്ക് ഉയരാമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു