ധനകാര്യം

അദാനി ഓഹരികള്‍ വീണ്ടും ഇടിഞ്ഞു; എന്റര്‍പ്രൈസസ് 15 ശതമാനം നഷ്ടത്തില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അനുബന്ധ ഓഹരി വില്‍പ്പന പിന്‍വലിക്കുകയാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികളില്‍ വന്‍ ഇടിവ്. രാവിലെ വ്യാപാരം തുടങ്ങിയ ഉടന്‍ പതിനഞ്ചു ശതമാനമാണ് വില താഴ്ന്നത്. ബിഎസ്ഇയില്‍ 1809.40 രൂപയ്ക്കാണ് അദാനി ഷെയര്‍ വ്യാപാരം നടക്കുന്നത്.

അദാനി ഗ്രൂപ്പിലെ മറ്റു ഷെയറുകളും തുടര്‍ച്ചയായ ആറാം ദിവസവും നഷ്ടത്തിലാണ്. അദാനി പോര്‍ട്‌സ് പതിനാലു ശതമാനവും ട്രാന്‍സ്മിഷന്‍ പത്തു ശതമാനവും ഗ്രീന്‍ എനര്‍ജി പത്തു ശതമാനവും ടോട്ടല്‍ ഗ്യാസ് പത്തു ശതമാനവും താഴ്ന്നു. വില്‍മറിന് അഞ്ചു ശതമാനവും എന്‍ഡിടിവിക്ക് 4.99 ശതമാനവും അദാനി പവറിന് 4.98 ശതമാനവും ഇടിവാണുണ്ടായത്. 

അതേസമയം അദാനി ഗ്രൂപ്പ് കമ്പനിയായ അംബുജ സിമന്റിന്റെ ഓഹരി 9.68 ശതമാനം ഉയര്‍ന്നു. എസിസിയുട ഓഹരി വിലയില്‍ 7.78 ശതമാനം വര്‍ധനയുണ്ടായി. 

ഓഹരി വില പെരുപ്പിച്ചുകാണിച്ചെന്ന, യുഎസ് ആസ്ഥാനമായ ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് അദാനി ഓഹരികള്‍ ഇടിയാന്‍ തുടങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍