ധനകാര്യം

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജ് വര്‍ധിപ്പിച്ചു; വിശദാംശങ്ങള്‍  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് പ്രോസസിങ് ഫീസ് പുതുക്കി. മാര്‍ച്ച് 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് എസ്ബിഐ കാര്‍ഡ്‌സ് ആന്റ് പേയ്‌മെന്റ് സര്‍വീസസ് അറിയിച്ചു.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നവരുടെ ചാര്‍ജാണ് വര്‍ധിപ്പിച്ചത്. നിലവില്‍ 99 രൂപയും നികുതിയുമാണ് ഈടാക്കിയിരുന്നത്. പുതുക്കിയ ചാര്‍ജ് അനുസരിച്ച് ഇത് 199 രൂപയും നികുതിയുമായാണ് മാറിയത്. 

2022 നവംബറിലാണ് പ്രോസസിങ് ചാര്‍ജ് 99 രൂപയും ജിഎസ്ടിയുമായി വര്‍ധിപ്പിച്ചത്.ഇതുസംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് എസ്എംഎസ്, ഇ-മെയില്‍ മുഖാന്തരം അറിയിപ്പ് നല്‍കിയതായി എസ്ബിഐ കാര്‍ഡ്‌സ് ആന്റ് പേയ്‌മെന്റ് സര്‍വീസസ് അറിയിച്ചു. 

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയും സമാനമായ നിലയില്‍ പ്രോസസിങ് ഫീസ് ഈടാക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വഴി വാടക അടയ്ക്കുന്നവരില്‍ നിന്ന് ഒരു ശതമാനം പ്രോസസിങ് ഫീസാണ് ഐസിഐസിഐ ബാങ്ക് ഈടാക്കുന്നത്. ഒക്ടോബറിലാണ് ഇത് നിലവില്‍ വന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്