ധനകാര്യം

ഗൂഗിള്‍ ഇന്ത്യയിലും കൂട്ടപ്പിരിച്ചുവിടല്‍; 450 പേര്‍ ഭീഷണിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലും കൂട്ടപ്പിരിച്ചുവിടലിന് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ഇന്ത്യന്‍ ഘടകമായ ഗൂഗിള്‍ ഇന്ത്യയുടെ കീഴില്‍ രാജ്യത്ത് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകൡ പ്രവര്‍ത്തിക്കുന്ന 450ഓളം ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി നടപടി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഇതിന്റെ ഭാഗമായി പിരിച്ചുവിടാന്‍ തീരുമാനിച്ച ജീവനക്കാര്‍ക്ക് ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കി. ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് അറിയുന്നത്. കഴിഞ്ഞമാസം  ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫാബെറ്റ് 12000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഇതില്‍ ഈ 450 ഉം ഉള്‍പ്പെടുമോ എന്ന കാര്യം വ്യക്തമല്ല. 

കമ്പനിയുടെ വളര്‍ച്ചയില്‍ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരായതെന്നാണ് ആല്‍ഫാബെറ്റ് സിഇഒ സുന്ദര്‍ പിച്ചെ അന്ന് പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്