ധനകാര്യം

വിരലടയാള തട്ടിപ്പുകള്‍ ഇനി നടക്കില്ല, 'ടു ഫാക്ടര്‍' സുരക്ഷ; നവീന സാങ്കേതികവിദ്യയുമായി യുഐഡിഎഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആധാര്‍ അധിഷ്ഠിത ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ സംവിധാനം അവതരിപ്പിച്ച് യുഐഡിഎഐ. തട്ടിപ്പ് നടത്താനുള്ള ശ്രമം എളുപ്പം കണ്ടെത്താന്‍ ഇതുവഴി സാധിക്കുമെന്ന് കേന്ദ്ര ഐടിമന്ത്രാലയം അറിയിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് പുതിയ സംവിധാനം. വിരലടയാളത്തിന്റെ ആധികാരികത കൂടുതല്‍ ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ. വിരലടയാളത്തിന്റെ ചിത്രവും വിരലില്‍ വരമ്പ് പോലെ കാണപ്പെടുന്ന ഫിംഗര്‍ മിനിട്ടിയയും ഉപയോഗപ്പെടുത്തിയാണ് പുതിയ സാങ്കേതികവിദ്യ വിരലടയാളത്തിന്റെ ആധികാരികത ഉറപ്പാക്കുന്നത്.  ഇത് ആധാര്‍ ഓതന്റിക്കേഷന്‍ ഇടപാടുകളെ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് കേന്ദ്ര ഐടിമന്ത്രാലയം അറിയിച്ചു.

ടു ഫാക്ടര്‍ ഓതന്റിക്കേഷനാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇത് വിരലടയാളത്തിന്റെ ആധികാരികത ഉറപ്പിക്കാന്‍ സഹായിക്കും. തട്ടിപ്പുകള്‍ തടയുന്നതിനും ഇത് വഴി സാധിക്കുമെന്നും കേന്ദ്ര ഐടിമന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.

ബാങ്കിങ്, ടെലികോം, വിവിധ കേന്ദ്രസര്‍ക്കാര്‍ തലങ്ങള്‍ എന്നിവിടങ്ങളില്‍ ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാന്‍ സാധിക്കും. ആധാര്‍ അധിഷ്ഠിത സാമ്പത്തിക ഇടപാടുകളിലും സുരക്ഷ ഉറപ്പാക്കാന്‍ ഇത് വഴി സാധിക്കുമെന്നും കേന്ദ്രം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

എകെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

നിര്‍ണായക പോരില്‍ കളി മറന്നു, ഡല്‍ഹിക്ക് വന്‍ തിരിച്ചടി; തുടരെ 5 ജയങ്ങളുമായി ബംഗളൂരു

വരും മണിക്കൂറിൽ ഈ 4 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം