ധനകാര്യം

ആര്‍ കെ കൃഷ്ണകുമാര്‍ അന്തരിച്ചു; ടാറ്റയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ടാറ്റ സണ്‍സ് മുന്‍ ഡയറക്ടറും മലയാളിയുമായ ആര്‍ കെ  കൃഷ്ണകുമാര്‍ (84) അന്തരിച്ചു. മുംബൈയിലെ വീട്ടില്‍ വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ടാറ്റയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച രത്തന്‍ ടാറ്റയുടെ അടുത്ത അനുയായി ആയിരുന്നു.

കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ അദ്ദേഹം, ടാറ്റാ ഗ്രൂപ്പില്‍ വിവിധ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. വ്യാവസായിക രംഗത്ത് നല്‍കിയ സംഭാവനകള്‍ മാനിച്ച് 2009ല്‍ അദ്ദേഹത്തിന് പത്മശ്രീ അവാര്‍ഡ് നല്‍കിയാണ് രാജ്യം ആദരിച്ചത്.ടാറ്റ ഗ്ലോബല്‍ ബവ്‌റിജസിനെ ലോകത്തിലെ രണ്ടാമത്തെ വലിയ തേയിലക്കമ്പനിയാക്കി മാറ്റിയ ഏറ്റെടുക്കല്‍ നടപടികളില്‍ ഉള്‍പ്പെടെ നിര്‍ണായക പങ്കുവഹിച്ചു. 

കണ്ണൂര്‍ ചൊക്ലി രായിരത്ത് ആര്‍ കെ സുകുമാരന്റെയും കണ്ണൂര്‍ മൂര്‍ക്കോത്ത് കൂട്ടാംപള്ളി സരോജിനിയുടെയും മകനായ രയരോത്ത് കുട്ടമ്പള്ളി കൃഷ്ണകുമാര്‍ എന്ന ആര്‍ കെ കൃഷ്ണകുമാര്‍ ചെന്നൈ ലയോള കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം പ്രസിഡന്‍സി കോളജില്‍നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. 

1963 ല്‍ ആണ് ടാറ്റ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസില്‍ ചേരുന്നത്. 1988ല്‍ ടാറ്റ ടീയില്‍ ജോയിന്റ് ഡയറക്ടറും 1991ല്‍ ടാറ്റ ടീ മാനേജിങ് ഡയറക്ടറുമായി. 1996ല്‍ താജ് ഹോട്ടലുകളുടെ ഹോള്‍ഡിങ് കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സിന്റെ എംഡിയും പിന്നീട് വൈസ് ചെയര്‍മാനുമായി. 2007ലാണു ടാറ്റ സണ്‍സ് ബോര്‍ഡിലെത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്