ധനകാര്യം

എയര്‍ബാഗ് 'തകരാര്‍'; മാരുതിക്ക് പിന്നാലെ ടൊയോട്ടയും വാഹനങ്ങള്‍ തിരിച്ചുവിളിച്ചു, ആകെ 19,000 യൂണിറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാരുതിക്ക് പിന്നാലെ മറ്റൊരു പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയും വാഹനങ്ങള്‍ തിരിച്ചുവിളിച്ചു. ഗ്ലാന്‍സ, അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ എന്നി മോഡലുകളിലുള്ള 1400 വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. എയര്‍ബാഗ് തകരാറിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടി.

ഡിസംബര്‍ എട്ടിനും ജനുവരി 12നും ഇടയില്‍ നിര്‍മ്മിച്ച ഇരു മോഡലുകളിലുമുള്ള വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. 1390 ഗ്ലാന്‍സയും ശേഷിക്കുന്ന അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറുമാണ് തിരിച്ചുവിളിച്ചത്. 

സമാനമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും വാഹനങ്ങള്‍ തിരിച്ചുവിളിച്ചത്. വിവിധ മോഡലുകളിലുള്ള 17,362 വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. എയര്‍ബാഗ് തകരാറിനെ തുടര്‍ന്ന് ഡിസംബര്‍ എട്ടിനും ജനുവരി 12നും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. ആള്‍ട്ടോ കെ10, ബ്രസ, ബലെനോ തുടങ്ങി വിവിധ മോഡല്‍ കാറുകളാണ് തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം

കുട്ടിക്കാലം മുതൽ വിഷാദരോ​ഗം; 29കാരിക്ക് ദയാവധം: പ്രതിഷേധം രൂക്ഷം

കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം