ധനകാര്യം

'മോശം പ്രകടനം'; വിപ്രൊ 400 ജീവനക്കാരെ പിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പ്രമുഖ ഐടി കമ്പനിയായ വിപ്രൊ 400 ജീവനക്കാരെ പിരിച്ചുവിട്ടു. പുതുതായി ജോലിക്കെടുത്തവരില്‍ മോശം പ്രകടനം ഉള്ളവരെയാണ് പിരിച്ചുവിട്ടത് എന്നാണ് റിപ്പോര്‍ട്ട്. 

ആവശ്യമായ ട്രെയിനിങ് നല്‍കിയിട്ടും പ്രകടനം പ്രതീക്ഷിച്ച തലത്തിലേക്ക് എത്തിയില്ലെന്ന് ജീവനക്കാര്‍ക്കു നല്‍കിയ പിരിച്ചുവിടല്‍ നോട്ടീസില്‍ പറയുന്നു. ട്രെയിനിങ്ങിനായി കമ്പനി ചെലവാക്കി 75,000 രൂപ നല്‍കാന്‍ ജീവനക്കാര്‍ ബാധ്യസ്ഥരാണെങ്കിലും അത് ഇളവു ചെയ്യുകയാണെന്ന് നോട്ടീസില്‍ പറയുന്നു. 

മികച്ച നിലവാരം കാത്തുസൂക്ഷിക്കുകയെന്ന നയത്തിന്റെ ഭാഗമാണ് മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെ പിരിച്ചുവിടുന്നതെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ