ധനകാര്യം

'ഓഹരി വില പെരുപ്പിച്ച് കാണിച്ചു', അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് 46000 കോടി രൂപയുടെ ഇടിവ്; നിഷേധിച്ച് കമ്പനി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്. വിപണി മൂല്യത്തില്‍ 46,000 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഹിന്‍ന്റെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇടിവ്.

വര്‍ഷങ്ങളായി കമ്പനി ഓഹരിവില പെരുപ്പിച്ച് കാണിക്കുന്നു എന്ന ഹിന്‍ന്റെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക്  നഷ്ടം നേരിട്ടത്. 12000 കോടി ഡോളറാണ് അദാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അദാനിയുടെ ആസ്തിമൂല്യം. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂല്യത്തില്‍ 10,000 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇത് കമ്പനികളുടെ ഓഹരി വില പെരുപ്പിച്ച് കാണിച്ച് നേടിയതാണ് എന്നാണ് ആരോപണം. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഏഴ് പ്രമുഖ കമ്പനികളുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റമാണ് ആസ്തി മൂല്യം ഉയരാന്‍ കാരണം. കമ്പനികളുടെ ഓഹരി വിലയില്‍ ശരാശരി 819 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

എന്നാല്‍ ആരോപണം വസ്തുതാവിരുദ്ധമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. വസ്തുതകള്‍ പരിശോധിക്കാതെയും തങ്ങളുമായി ബന്ധപ്പെടാതെയും അടിസ്ഥാനരഹിതമായ ആരോപണമാണ് ഹിന്റെന്‍ബര്‍ഗ് ഉന്നയിച്ചതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ