ധനകാര്യം

രണ്ടാം സ്ഥാനത്ത് നിന്ന് ഏഴിലേക്ക്; കോടീശ്വര പട്ടികയില്‍ താഴെക്ക് വീണ് അദാനി, രണ്ടുദിവസത്തിനിടെ 1.8 ലക്ഷം കോടിയുടെ നഷ്ടം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഫോര്‍ബ്‌സ് ധനികരുടെ പട്ടികയില്‍ വ്യവസായി ഗൗതം അദാനി രണ്ടാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഉണ്ടായ ഇടിവ് വ്യവസായി ഗൗതം അദാനിയുടെ ആസ്തി മൂല്യത്തെ കാര്യമായി ബാധിക്കുകയായിരുന്നു.

ആസ്തി മൂല്യത്തില്‍ 2270 കോടി ഡോളറിന്റെ ഇടിവാണ് നേരിട്ടത്. ഇതോടെ 100 ബില്യണ്‍ ഡോളര്‍ ക്ലബില്‍ നിന്നും ഗൗതം അദാനി പുറത്തായി. നിലവില്‍ 9600 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി മൂല്യം.രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ 20 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. 

ഓഹരി വില പെരുപ്പിച്ച് കാണിച്ചു എന്ന ആരോപണമാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. ഇതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ കൂപ്പുകുത്തുന്നതാണ് കണ്ടത്. രണ്ടുദിവസത്തിനിടെ 2.35 ലക്ഷം കോടിയുടെ ഇടിവാണ് കമ്പനികള്‍ നേരിട്ടത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള ഏഴ് കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അദാനി ട്രാന്‍സ്മിഷന്‍ ഓഹരികള്‍ 19 ശതമാനം ഇടിഞ്ഞപ്പോള്‍ അദാനി ടോട്ടല്‍ ഗ്യാസ് 19.1 ശതമാനമാണ് താഴ്ന്നത്. ഫോളോ ഓണ്‍ പബ്ലിക് ഓഫറിനിടെ, അദാനി എന്റര്‍പ്രൈസസ് 20,000 കോടിയുടെ ഇടിവാണ് നേരിട്ടത്. ജനുവരി 31നാണ് അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ അവസാനിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലം; 2000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍

ലയങ്ങളില്‍ സുരക്ഷിതമായി ഉറങ്ങാനുള്ള സാഹചര്യം ഉറപ്പാക്കും; തോട്ടം മേഖലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി തൊഴില്‍ വകുപ്പ്

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി