ധനകാര്യം

വാട്‌സ്ആപ്പ് ബാങ്കിങ് സേവനവുമായി ബാങ്ക് ഓഫ് ബറോഡയും, എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?; അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  എസ്ബിഐയ്ക്ക് പിന്നാലെ മറ്റൊരു പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡയും വാട്‌സ്ആപ്പ് ബാങ്കിങ് സേവനം ആരംഭിച്ചു. അക്കൗണ്ട് ബാലന്‍സ്, അവസാന അഞ്ചു ഇടപാടുകളുടെ മിനി സ്റ്റേറ്റ്‌മെന്റ് തുടങ്ങി വിവിധ സേവനങ്ങള്‍ അക്കൗണ്ട് ഉടമയ്ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് സംവിധാനം. 

ഇതിന് പുറമേ ചെക്കിന്റെ സ്റ്റാറ്റസ് അറിയല്‍, ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യല്‍, ചെക്ക് ബുക്ക് ആവശ്യപ്പെടല്‍, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, അക്കൗണ്ട് ബ്ലോക്ക് ചെയ്യല്‍ തുടങ്ങി നിരവധി സേവനങ്ങളും വാട്‌സ്ആപ്പ് വഴി ലഭിക്കും. ഇന്ത്യന്‍ നമ്പറിന് പുറമേ, തെരഞ്ഞെടുത്ത രാജ്യങ്ങളിലെ രാജ്യാന്തര നമ്പറുകളിലും ബാങ്ക് ഓഫ് ബറോഡയുടെ ബാങ്കിങ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

ബാങ്ക് ഓഫ് ബറോഡയുടെ വാട്‌സ്ആപ്പ് ബാങ്കിങ് സേവനം ലഭിക്കുന്നതിന് ആദ്യം രജിസ്റ്റര്‍ ചെയ്യണം. ബാങ്കിന്റെ ബിസിനസ് അക്കൗണ്ട് നമ്പറായ 8433 888 777 കോണ്‍ടാക്ട് ലിസ്റ്റില്‍ സേവ് ചെയ്ത് വേണം രജിസ്റ്റര്‍ ചെയ്യാന്‍. ഇതിന് പുറമേ   Https://Wa.Me/918433888777?Text=Hi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ബാങ്കിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് നേരിട്ടും ആശയവിനിമം നടത്താവുന്നതാണ്. ആദ്യം “HI” എന്ന് ടൈപ്പ് ചെയ്ത് വേണം ആവശ്യമായ സേവനം ആവശ്യപ്പെട്ട് ആശയവിനിയം തുടങ്ങേണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ