ധനകാര്യം

ക്രെഡിറ്റ് കാര്‍ഡിനെ യുപിഐയുമായി ബന്ധിപ്പിക്കല്‍; അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റുപേ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ചത് ജൂണ്‍ എട്ടിനാണ്. നിലവില്‍ യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ റുപേ ക്രെഡിറ്റ് കാര്‍ഡുകളെ മാത്രമേ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് യുപിഐ പ്ലാറ്റ്‌ഫോമിനെ നിയന്ത്രിക്കുന്നത്. റുപേ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്ന വിധം ചുവടെ:

ആദ്യം യുപിഐ ആപ്പ് ലോഗിന്‍ ചെയ്യുക

ബാങ്ക് അക്കൗണ്ട് സെക്ഷനില്‍ പോകുക

ആഡ് അക്കൗണ്ട് സെക്ഷന്‍ തെരഞ്ഞെടുക്കുക

ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുക (യുപിഐയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന റുപേ ക്രെഡിറ്റ് കാര്‍ഡ് സേവനം നല്‍കുന്ന ബാങ്കുകളുടെ പട്ടികയും ഇതോടൊപ്പം) 

കണ്‍ഫോം കൊടുക്കുക

യുപിഐ പിന്‍ സെറ്റ് ചെയ്യുക

യുപിഐയുമായി ക്രെഡിറ്റ് കാര്‍ഡിനെ ബന്ധിപ്പിക്കുന്ന നടപടി പൂര്‍ത്തിയായ സ്ഥിതിക്ക് ഇടപാട് നടത്തി തുടങ്ങാം.

( സാധാരണ നിലയില്‍ ഇതാണ് നടപടിക്രമം, ചില യുപിഐ ആപ്പുകളില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിക്കുന്നതില്‍ നേരിയ വ്യത്യാസം ഉണ്ടാവാം)

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

'ആത്മാക്കളുടെ കല്യാണം'; മുപ്പത് വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വരനെ തേടി പത്രപരസ്യം!

എം. നന്ദകുമാര്‍ എഴുതിയ കഥ 'എക്‌സ് എന്ന ശത്രു എത്തുന്ന നേരം'

റിവ്യൂ ബോംബിങ്: അശ്വന്ത് കോക്കിനെതിരെ പരാതിയുമായി സിയാദ് കോക്കര്‍

''മരിച്ചുപോയ എന്റെ ചങ്ങാതിമാരുടെ മുഖങ്ങളില്‍ മഴ പെയ്യുകയാണ്''