ധനകാര്യം

ഇനി ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വകാര്യതയുടെ ഭാഗമായി ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഫോണ്‍ നമ്പര്‍ പ്രൈവസി എന്ന പേരിലുള്ള ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒരേ പോലെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്. പുതിയ ബീറ്റ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും. കമ്മ്യൂണിറ്റി അനൗണ്‍സ്‌മെന്റ് ഗ്രൂപ്പ് ഇന്‍ഫോയിലാണ് ഈ ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.

വാട്‌സ്ആപ്പ് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ടാണ് ഈ ഫീച്ചര്‍. കമ്മ്യൂണിറ്റിയില്‍ ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് പുതിയ സംവിധാനം. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവന്നത്.

ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്നതോടെ, കമ്മ്യൂണിറ്റിയില്‍ ഉപയോക്താവിന്റെ ഫോണ്‍ നമ്പര്‍ അഡ്മിന്‍മാര്‍ക്ക് മാത്രമേ കാണാന്‍ സാധിക്കൂ. ഉപയോക്താവിന്റെ ഫോണ്‍ നമ്പര്‍ കോണ്‍ടാക്ടില്‍ സേവ് ചെയ്തവര്‍ക്കും നമ്പര്‍ കാണാന്‍ സാധിക്കും. ഫോണ്‍ നമ്പര്‍ മറച്ചുപിടിച്ച് കൊണ്ട് കമ്മ്യൂണിറ്റിയില്‍ യഥേഷ്ടം ആശയവിനിമയം നടത്താന്‍ കഴിയുന്നവിധമാണ് പുതിയ ഫീച്ചറിന്റെ ക്രമീകരണം. 

പലപ്പോഴും കമ്മ്യൂണിറ്റിയില്‍ പരിചയമില്ലാത്ത നിരവധിപ്പേര്‍ അംഗങ്ങളായി ഉണ്ടാവും. ഈ സാഹചര്യത്തില്‍ സ്വകാര്യത സംരക്ഷിക്കാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും. എന്നാല്‍ ഈ ഫീച്ചര്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് മാത്രമേ പ്രയോജനപ്പെടുത്താന്‍ കഴിയൂ. അഡ്മിന്‍മാര്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയില്ല. അവരുടെ നമ്പര്‍ എപ്പോഴും കാണാന്‍ സാധിക്കുന്ന വിധമാണ് ക്രമീകരണം. വരുംദിവസങ്ങളില്‍ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല