ധനകാര്യം

റിലയന്‍സിന്റെ ഓഹരിയുടമകള്‍ക്ക് നേട്ടം;  ജിയോ ഫിനാന്‍ഷ്യലിന് പ്രതീക്ഷിച്ചതിനേക്കാള്‍ വില, 261.85 രൂപ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തിയ ധനകാര്യ വിഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഒരു ഓഹരിക്ക് 261.85 രൂപ വില. ഇന്ന് രാവിലെ 9 മുതല്‍ 10 വരെ നടന്ന പ്രത്യേക വ്യാപാര സെഷനിലൂടെയാണ് വില നിര്‍ണയിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഇന്നലത്തെ ക്ലോസിങ്ങിലെ വിലയും ഇന്ന് നടന്ന പ്രത്യേക സെഷനില്‍ സെറ്റില്‍ ചെയ്ത വിലയും തമ്മിലുള്ള അന്തരമാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിലയായി നിശ്ചയിച്ചത്. 

പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ 160മുതല്‍ 190 രൂപ വരെയാണ് പ്രതീക്ഷിച്ചത്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ഇതിനേക്കാള്‍ ഏറെ ഉയര്‍ന്ന വില ലഭിച്ചത് ഓഹരി നിക്ഷേപകര്‍ക്ക് വലിയ നേട്ടമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒരു ഓഹരിക്ക് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഒരു ഓഹരി വീതം എന്ന നിലയില്‍ ഓഹരിയുടമകള്‍ക്ക് ധനകാര്യവിഭാഗത്തിന്റെ ഓഹരി നല്‍കാനാണ് തീരുമാനം. ഓഹരികള്‍ എന്ന് ലിസ്റ്റ് ചെയ്യുമെന്ന് വ്യക്തമല്ല. 

ഇന്നലെ  2,841.85 രൂപയ്ക്ക് ആണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ക്ലോസ് ചെയ്തത്. ഇതിനേക്കാള്‍ 9.21 ശതമാനം കുറഞ്ഞ് 2,580 രൂപയായിരുന്നു ഇന്ന് രാവിലെ പ്രത്യേക സെഷനില്‍ ജിയോ ഫിനാന്‍ഷ്യലുമായുള്ള വിഭജനാനന്തര വില. നിക്ഷേപകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ വിലയാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; പൊലീസ് എഫ്‌ഐആര്‍

എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വാതിലും ജനാലകളും അടക്കം കത്തി നശിച്ചു

കൂക്കി വിളി, നാണംകെട്ട തോല്‍വി; അവസാന ഹോം പോര് എംബാപ്പെയ്ക്ക് കയ്‌പ്പേറിയ അനുഭവം! (വീഡിയോ)

വരി നില്‍ക്കാതെ വോട്ടു ചെയ്യാന്‍ ശ്രമം, ചോദ്യം ചെയ്തയാളെ അടിച്ച് എംഎല്‍എ, തിരിച്ചടിച്ച് യുവാവ്, സംഘര്‍ഷം ( വീഡിയോ)

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.60