ധനകാര്യം

വീണ്ടും കിളി പറന്നുപോകുമോ?; ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്യുമെന്ന് മസ്‌ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമമായ ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്യുമെന്ന് ടെസ്ല ഉടമ ഇലോണ്‍ മസ്‌ക്. ഉടന്‍ തന്നെ ട്വിറ്റർ അടിമുടി പരിഷ്കരിക്കുമെന്ന്  മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. ചൈനയിലെ വീ ചാറ്റ് പോലെ ട്വിറ്ററിനെ മാറ്റാനാണ് ഇലോണ്‍ മസ്‌ക് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

'ഉടന്‍ തന്നെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡ് അടിമുടി പരിഷ്കരിക്കും, എല്ലാ പക്ഷികളോടും വിടപറയും, ഇന്ന് രാത്രി 'X' ലോഗോ പോസ്റ്റുചെയ്യുകയാണെങ്കില്‍, ഞങ്ങള്‍ നാളെ ലോകമെമ്പാടും തത്സമയമാക്കും'- മസ്‌കിന്റെ വാക്കുകള്‍. 

ഏപ്രില്‍ മാസത്തില്‍ ട്വിറ്ററിന്റെ ലോഗോ താത്കാലികമായി മാറ്റിയിരുന്നു. ഡോഗ്‌കോയിനിലെ ഷിബ ഇനു നായയെയാണ് ലോ​ഗോയാക്കി മാറ്റിയത്. ലോഗോ മാറ്റിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിന് പിന്നാലെ വീണ്ടും പക്ഷിയെ തന്നെ പുനഃ സ്ഥാപിക്കുകയായിരുന്നു. 

നിലവിലെ ലോഗോയുടെ സ്ഥാനത്ത് 'X'  ആണ് മസ്‌കിന്റെ മനസില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.  കഴിഞ്ഞവര്‍ഷം ട്വിറ്റര്‍ വാങ്ങുമ്പോള്‍, കമ്പനിയെ എക്‌സ് കോര്‍പ്പറേഷനുമായി ലയിപ്പിക്കുകയാണ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'