ധനകാര്യം

'അവസാന അവസരം'; ഉയര്‍ന്ന പെന്‍ഷന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന് സംയുക്ത ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ഇപിഎഫ്ഒ വീണ്ടും നീട്ടി. ജീവനക്കാര്‍ക്ക് ജൂലൈ 11 വരെയും തൊഴിലുടമകള്‍ക്ക് മൂന്നുമാസം കൂടിയുമാണ് സമയം അനുവദിച്ചത്. നിലവിലെ സമയപരിധി ഇന്നലെ( തിങ്കളാഴ്ച) അവസാനിക്കാനിരിക്കേയാണ് അര്‍ഹതപ്പെട്ട പെന്‍ഷന്‍കാര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനിച്ചതെന്ന് ഇപിഎഫ്ഒ അറിയിച്ചു.

സംയുക്ത ഓപ്ഷന്‍ നല്‍കുന്നതില്‍ എന്തെങ്കിലും തടസ്സം നേരിടുന്നവര്‍ പരാതി പരിഹാര പോര്‍ട്ടലായ 'EPFiGMS'ല്‍ ഉടന്‍ പരാതിപ്പെടണമെന്ന് ഇപിഎഫ്ഒ ഉത്തരവില്‍ പറഞ്ഞു. 'Higher Pensionary benefits on higher wages' എന്ന വിഭാഗത്തിലാണ് പരാതി നല്‍കേണ്ടത്.

വര്‍ഷങ്ങള്‍ പഴക്കമുള്ള രേഖകള്‍ അപ്ലോഡ് ചെയ്യണമെന്നത് അടക്കമുള്ള ഇപിഎഫ്ഒ ഏര്‍പ്പെടുത്തിയിട്ടുള്ള വ്യവസ്ഥകള്‍ പ്രതിസന്ധിയായെന്ന് തൊഴിലുടമകള്‍ പരാതിപ്പെട്ടിരുന്നു. ഇതുപരിഗണിച്ചാണ് സെപ്തംബര്‍ 30 വരെ സമയം അനുവദിച്ചത്.കഴിഞ്ഞവര്‍ഷം നവംബറിലാണ് ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന് വഴിയൊരുക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി

തലസ്ഥാനത്ത് ശക്തമായ മഴ; ഒരു മണിക്കൂറില്‍ പെയ്തത് 52 മില്ലിമീറ്റര്‍, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം; വീഡിയോ