ധനകാര്യം

ചാറ്റ് ജിപിടി ഇനി ചാനലും നടത്തും, ന്യൂസ് ജിപിടി; വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിജ്ഞാന രംഗത്ത് വിപ്ലവമായ, നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായി പുറത്തിറക്കിയ ചാറ്റ്‌ബോട്ട് ചാറ്റ് ജിപിടി ഇനി വാര്‍ത്താലോകത്തും.  നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ആദ്യ ന്യൂസ് ചാനല്‍ പുറത്തിറക്കി. ന്യൂസ് ജിപിടി എന്ന പേരിലാണ് മൈക്രോസോഫ്റ്റ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഓപ്പണ്‍ എഐ ന്യൂസ് ചാനല്‍ പുറത്തിറക്കിയത്.

വാര്‍ത്താലോകത്ത് ഒരു മാറ്റത്തിന് ഇത് നാന്ദി കുറിക്കുമെന്ന് ന്യൂസ് ജിപിടി സിഇഒ അലന്‍ ലെവി പറഞ്ഞു. ദീര്‍ഘനാളായി പക്ഷപാതിത്വം നിറഞ്ഞ വാര്‍ത്തകളാണ് ന്യൂസ് ചാനലുകള്‍ നല്‍കുന്നത്. എന്നാല്‍ വസ്തുതകളും സത്യവും ജനങ്ങളെ അറിയിക്കാന്‍ ന്യൂസ് ജിപിടി വഴി സാധിക്കും. ഹിഡന്‍ അജന്‍ഡയോ പക്ഷപാതിത്വമോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ ന്യൂസ് ജിപിടിക്ക് സാധിക്കുമെന്നും ലെവി പ്രസ്താവനയില്‍ പറഞ്ഞു. 

റിപ്പോര്‍ട്ടര്‍മാരോ പക്ഷപാതിത്വമോ ന്യൂസ് ജിപിടിയില്‍ ഉണ്ടാവില്ല. ന്യൂസ്ജിപിടി ഡോട്ട് എഐല്‍ ന്യൂസ് ജിപിടി സൗജന്യമായി ലഭിക്കും. പ്രധാനപ്പെട്ട വാര്‍ത്തകളുടെ ഉറവിടം പരിശോധിച്ച് വാര്‍ത്തയാക്കുന്ന രീതിയാണ് ഇതിലെ സാങ്കേതികവിദ്യ. വസ്തുതകള്‍ സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. 

സോഷ്യല്‍മീഡിയ അടക്കം വിവിധ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഇതില്‍ ഒരുക്കിയിട്ടുണ്ട്. അതുവഴി പുത്തന്‍ വാര്‍ത്തകളും വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിവരങ്ങളും ജനങ്ങളില്‍ എത്തിക്കാന്‍ സാധിക്കും. രാഷ്ട്രീയ സ്വാധീനമില്ലാതെയാണ് ഇത് പ്രവര്‍ത്തിക്കുക എന്നും കമ്പനി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല