ധനകാര്യം

അക്കൗണ്ടില്‍ നിന്ന് 206.50 രൂപ ഡെബിറ്റ് ചെയ്‌തോ?, കാരണമിത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ ദിവസങ്ങളില്‍ ഇടപാട് നടത്താതെ തന്നെ 206  രൂപ 50 പൈസ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തതായി സന്ദേശം വന്നോ? പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ അക്കൗണ്ട് ഉടമകള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

ഉപഭോക്താക്കളുടെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്നാണ് തുക ഡെബിറ്റ് ചെയ്തത്. യുവ, ഗോള്‍ഡ്, കോമ്പോ, മൈ കാര്‍ഡ് എന്നി പേരുകളില്‍ ഡെബിറ്റ് കാര്‍ഡ് ഉള്ളവരില്‍ നിന്നാണ് തുക പിടിച്ചത്.

ഇത്തരം എടിഎം കാര്‍ഡ് ഉപയോഗിക്കുന്നതിന് ആന്യുവല്‍ മെയിന്റനന്‍സ് ചാര്‍ജ്, സര്‍വീസ് ഫീ എന്നി നിലകളിലാണ് ബാങ്ക് ഈ തുക ഈടാക്കിയത്. ആന്യുവല്‍ മെയിന്റനന്‍സ് ചാര്‍ജ് എന്ന നിലയിലുള്ള 175 രൂപയും 18 ശതമാനം ജിഎസ്ടിയും ചേരുന്ന തുകയാണ് 206 രൂപ 50 പൈസ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍