ധനകാര്യം

ഇപിഎഫ് പലിശ നിരക്ക് ഉയര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിനുള്ള പലിശ 8.15 ശതമാനമായി പുതുക്കി നിശ്ചയിച്ചു. ഇന്നു ചേര്‍ന്ന ഇപിഎഫ്ഒ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ വര്‍ഷം ഇപിഎഫ് പലിശ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനത്തിലേക്കു താഴ്ത്തിയിരുന്നു. 2020-21ലെ 8.5 ശതമാനത്തില്‍നിന്നാണ് പലിശ നിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍ എത്തിയത്. ഇതില്‍ ചെറിയ വര്‍ധന വരുത്താനാണ് ഇന്നത്തെ യോഗത്തിലെ തീരുമാനം.

2022-23 വര്‍ഷത്തേക്കുള്ള പരിശ 8.15 ശതമാനമായി നിശ്ചയിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിനു സമര്‍പ്പിക്കും. മന്ത്രാലയത്തിന്റെ അനുമതിയോടെയാവും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍