ധനകാര്യം

2000ന് മുകളിലുള്ള വാലറ്റ് ഇടപാടുകള്‍ക്ക് ഫീസ്; വിശദാംശം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റ്‌സ് ഉപയോഗിച്ച് യുപിഐ വഴി നടത്തുന്ന മെര്‍ച്ചന്റ് ഇടപാടുകള്‍ക്ക് ഇന്റര്‍ചേഞ്ച് ഫീസ് ഈടാക്കും. അതേസമയം ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഉപഭോക്താക്കള്‍ തമ്മില്‍ നടത്തുന്ന യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരുമെന്നും ഇതിന് ചാര്‍ജ് ഈടാക്കുമെന്ന പ്രചാരണം തെറ്റാണെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്നത് റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്.

പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റ്‌സ് ഉപയോഗിച്ച് യുപിഐ വഴി നടത്തുന്ന 2000 രൂപയ്ക്ക് മുകളിലുള്ള മെര്‍ച്ചന്റ് ഇടപാടുകള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ 1.1 ശതമാനം വരെയാണ് ഫീസ് ഈടാക്കുക. മര്‍ച്ചന്റ് കാറ്റഗറി കോഡ് അടിസ്ഥാനമാക്കി 0.5 % മുതലാണ് ഫീസ് ഈടാക്കുക.

സ്മാര്‍ട് കാര്‍ഡുകള്‍, മാഗ്‌നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ വാലറ്റുകള്‍, മൊബൈല്‍ അക്കൗണ്ടുകള്‍, മൊബൈല്‍ വാലറ്റുകള്‍, പേപ്പര്‍ വൗച്ചറുകള്‍ തുടങ്ങിയവ എല്ലാം പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകളാണ്. ഇത്തരം സേവനങ്ങളില്‍ പണം മുന്‍കൂട്ടി ശേഖരിച്ച് വെച്ചതിന് ശേഷം പിന്നീട് അത് ഉപയോഗിച്ച് ഇടപാട് നടത്താനാവും.

സ്വാഭാവികമായും മൊബൈല്‍ വാലറ്റ് സൗകര്യം നല്‍കുന്ന പേ ടിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ പോലുള്ള സേവനങ്ങള്‍ക്ക് ഈ പുതിയ നിരക്ക് ബാധകമാവും. അതിവേഗമുള്ള ഇടപാടുകള്‍ക്ക് വാലറ്റുകളാണ് എളുപ്പം. വാലറ്റുകളില്‍ പണം നിറച്ചതിന് ശേഷം ഇടപാട് നടത്താം. വാലറ്റുകളില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിങ് ഉള്‍പ്പടെയുള്ള മാര്‍ഗങ്ങളിലൂടെ പണം നിറയ്ക്കാനും. ആ വാലറ്റ് ഉപയോഗിച്ച് യുപിഐ, ക്യുആര്‍ കോഡ് ഇടപാട് നടത്താനുമാവും.

ബാങ്കില്‍നിന്ന് ബാങ്കിലേക്കുള്ള യുപിഐ ഇടപാടുകള്‍ സൗജന്യമാണെന്നാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ അറിയിച്ചത്. വാലറ്റുകളും മാഗ്‌നറ്റിക് സ്ട്രിപ് കാര്‍ഡുകളും ഉള്‍പ്പെടെയുള്ള പ്രീപെയ്ഡ് പെമന്റ് ഇന്‍സ്ട്രുമെന്റ്സ് ഉപയോഗിച്ച് 2000 രൂപയ്ക്ക് മേല്‍ പണം സ്വീകരിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാവുക. വ്യക്തിഗത ഇടപാടുകള്‍ നടത്തുന്ന സാധാരണ യുപിഐ ഇടപാടുകളെ ഇത് ബാധിക്കില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്