ധനകാര്യം

വോയ്‌സ് മെസേജ് കേള്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടോ?, ബോക്‌സില്‍ അക്ഷരങ്ങള്‍ തെളിഞ്ഞുവരും; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

സമകാലിക മലയാളം ഡെസ്ക്

പഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പരിഷ്‌കാരങ്ങള്‍ക്ക് പിന്നാലെയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തിലെ പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് വോയ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചര്‍. ഐഫോണിനെ ഉദ്ദേശിച്ചാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

വോയ്‌സ് മെസേജുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടുള്ള സമയത്ത് പ്രയോജനപ്പെടുന്നതാണ് ഈ ഫീച്ചര്‍. വോയ്‌സ് മെസേജുകള്‍ കേള്‍ക്കുന്നതിന് പകരം ഇതിനെ ടെക്സ്റ്റാക്കി മാറ്റി വായിക്കാന്‍ കഴിയുന്നവിധം സൗകര്യം ഒരുക്കി നല്‍കുന്നതാണ് ഇതിലെ ക്രമീകരണം.

വോയ്‌സ് ക്ലിപ്പിന് താഴെ, ബോക്‌സ് പ്രത്യക്ഷപ്പെടുന്ന നിലയിലാണ് പുതിയ സംവിധാനം. ക്ലിപ്പ് പ്ലേ ചെയ്യുന്ന സമയത്ത് തന്നെ ബോക്‌സില്‍ അതിന്റെ ടെക്‌സ്റ്റ് രൂപം പ്രത്യക്ഷപ്പെടുന്ന വിധമാണ് ക്രമീകരണം ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോലി സമയത്ത് വോയ്‌സ് ക്ലിപ്പുകള്‍ വരുമ്പോള്‍, ഇത് ഏറെ പ്രയോജനം ചെയ്യും. ആര്‍ക്കും ശല്യമില്ലാതെ തന്നെ ക്ലിപ്പിലെ ഉള്ളടക്കം അറിയാന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കുക. സന്ദേശത്തിലെ പ്രത്യേക വിവരം ലഭിക്കുന്നതിന് സെര്‍ച്ച് ചെയ്യാനും സാധിക്കും. 

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷാ സംവിധാനത്തോടുകൂടി ഇത് അവതരിപ്പിക്കുന്നത് കൊണ്ട് സ്വകാര്യത സംരക്ഷിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐഫോണില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. എല്ലാ ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചര്‍ എന്ന് ലഭ്യമാക്കും എന്ന കാര്യം വാട്‌സ്ആപ്പ് അറിയിച്ചിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി