ധനകാര്യം

വീണ്ടും ആയിരം രൂപ നോട്ട് വരുമോ?; ആര്‍ബിഐ വിശദീകരണം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആയിരം രൂപ നോട്ട് തിരിച്ചുവരുമെന്ന റിപ്പോര്‍ട്ടുകള്‍ ഊഹാപോഹം മാത്രമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആയിരം രൂപ നോട്ട് വീണ്ടും അവതരിപ്പിക്കാന്‍ ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു. ആയിരം രൂപ നോട്ട് വീണ്ടും കൊണ്ടുവരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍.

നോട്ട് ലഭ്യത ഉറപ്പാക്കാനാണ് 2016 നവംബറില്‍ 2000 രൂപ നോട്ട് കൊണ്ടുവന്നത്. നോട്ടുനിരോധനത്തിന് പിന്നാലെയായിരുന്നു 2000 രൂപ നോട്ട് അവതരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. അന്ന് 500, 1000 രൂപ നോട്ടുകളുടെ നിയമപ്രാബല്യം എടുത്തുകളയുകയായിരുന്നുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

2000 രൂപ നോട്ട് അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂര്‍ത്തിയായി. നിലവില്‍ വിപണിയില്‍ ആവശ്യത്തിന് മറ്റു നോട്ടുകള്‍ ലഭ്യമാണ്. രണ്ടായിരം രൂപ നോട്ടുകള്‍ ബാങ്കുകളില്‍ കൊടുത്ത് മാറ്റുന്നതിന് ജനം ധൃതി പിടിക്കേണ്ടതില്ലെന്നും ഒരു തരത്തിലുമുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് മാറ്റിയെടുക്കാന്‍ നാലുമാസം സമയം അനുവദിച്ചിട്ടുണ്ട്. രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം സമ്പദ് വ്യവസ്ഥയെ ഒരു വിധത്തിലും കാര്യമായി ബാധിക്കില്ല. രാജ്യത്ത് വിനിമയത്തിലുള്ള നോട്ടുകളുടെ 10 ശതമാനം മാത്രമാണ് പിന്‍വലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി

തലസ്ഥാനത്ത് ശക്തമായ മഴ; ഒരു മണിക്കൂറില്‍ പെയ്തത് 52 മില്ലിമീറ്റര്‍, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍