ധനകാര്യം

ഇഷ്ടമുള്ള ചിത്രം ഉപയോഗിച്ച് സ്റ്റിക്കര്‍ ഉണ്ടാക്കാം, എഡിറ്റിങ് ടൂള്‍; പുതിയ ഫീച്ചര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി ചിത്രങ്ങളില്‍ നിന്ന് സ്റ്റിക്കറുകള്‍ സൃഷ്ടിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. 

നിലവില്‍ ആപ്പിള്‍ ഫോണുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ന്യൂ സ്റ്റിക്കര്‍ എന്ന പേരിലാണ് പുതിയ ഫീച്ചര്‍. ചാറ്റ് ഷെയറിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ലൈബ്രറിയില്‍ നിന്ന് ചിത്രങ്ങള്‍ തെരഞ്ഞെടുത്ത ശേഷം എഡിറ്റിങ് ടൂള്‍ ഉപയോഗിച്ച് ഇഷ്ടമുള്ളത് പോലെ സ്റ്റിക്കര്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍. പശ്ചാത്തലം മാറ്റാനുള്ള സൗകര്യവും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.

നിലവില്‍ വാട്‌സ്ആപ്പ് വെബില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി