ധനകാര്യം

ഡിസ്‌നിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; പുറത്തേയ്ക്ക് പോകുന്നത് മൊത്തം 7000 ജീവനക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്:  വിനോദ രംഗത്തെ ഭീമന്‍ കമ്പനിയായ ഡിസ്‌നിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. മൂന്നാം തവണ നടത്തുന്ന പിരിച്ചുവിടലില്‍ 2500 ജീവനക്കാരെയാണ് ബാധിക്കുക എന്നാണ് റിപ്പോര്‍ട്ട്.

വരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടി. പ്രത്യേക ഡിവിഷനെ മാത്രം ലക്ഷ്യമാക്കിയല്ല പിരിച്ചുവിടല്‍ എന്നാണ്് അധികൃതര്‍ പറയുന്നത്. എല്ലാം മേഖലകളില്‍ നിന്നുമായി ജീവനക്കാരെ കണ്ടെത്തിയാണ് പിരിച്ചുവിടല്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞതവണ കമ്പനിയുടെ ടെലിവിഷന്‍ ഡിവിഷനെയാണ് പിരിച്ചുവിടല്‍ കാര്യമായി ബാധിച്ചത്. ഇത്തവണ ടെലിവിഷന്‍ ഡിവിഷനില്‍ കാര്യമായ പിരിച്ചുവിടല്‍ ഇല്ല. ടെലിവിഷന്‍ ഡിവിഷനിലെ കുറച്ചുപേരെ മാത്രമേ പിരിച്ചുവിടല്‍ ബാധിച്ചിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ചിലാണ് ആദ്യമായി പിരിച്ചുവിടല്‍ ആരംഭിച്ചത്. അന്ന് തന്നെ മൂന്ന് റൗണ്ടുകളിലായി 7000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി സിഇഒ ബോബ് ഇഗര്‍ പ്രഖ്യാപിച്ചത്. ഏപ്രിലില്‍ രണ്ടാം റൗണ്ട് പിരിച്ചുവിടലില്‍ 4000 ജീവനക്കാരെയാണ് ബാധിച്ചത്. ചെലവുചുരുക്കല്‍ നടപടിയിലൂടെ 550 കോടി ഡോളര്‍ ലാഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും

യുകെയില്‍ നഴ്‌സാവാന്‍ അവസരം; റിക്രൂട്ട്‌മെന്റുമായി നോര്‍ക്ക

രാഹുലിന്‍റെ രണ്ട് വിവാഹങ്ങള്‍ മുടങ്ങി, കാരണം സ്വഭാവദൂഷ്യമെന്ന് യുവതിയുടെ കുടുംബം

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം; അറിയേണ്ടതെല്ലാം