ധനകാര്യം

'രണ്ടുമണിക്കൂറിനകം മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കും'; സന്ദേശത്തില്‍ വിശദീകരണവുമായി കേന്ദ്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടു മണിക്കൂറിനുള്ളില്‍ മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കും എന്ന് ഭീഷണിപ്പെടുത്തി വ്യാജ കോള്‍. വ്യക്തികളെ തട്ടിപ്പിന് ഇരയാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം വ്യാജ കോളുകളില്‍ വീഴരുതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇത്തരം വ്യാജ കോളുകള്‍ ലഭിക്കുന്നവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഉപയോക്താവിനെയും വിളിക്കാറില്ലെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വിശദീകരിച്ചു. അത്തരം വ്യാജ കോളുകള്‍ വന്നാല്‍ ഉപയോക്താക്കള്‍ ജാഗ്രത പുലര്‍ത്തണം. വ്യക്തിഗത വിവരങ്ങള്‍ ഒരു കാരണവശാലും നല്‍കാന്‍ തയ്യാറാവരുതെന്നും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഇത്തരത്തില്‍ കോളുകള്‍ വന്നാല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ വിളിച്ച് കോളിന്റെ ആധികാരികത ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ, ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലായ https://cybercrime.gov.in.ല്‍ കയറി റിപ്പോര്‍ട്ട് ചെയ്യാന്‍ മറക്കരുതെന്നും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഓര്‍മ്മിപ്പിക്കുന്നു. ടെലി കമ്മ്യൂണിക്കേഷന്‍ സെക്ടറുമായി ബന്ധപ്പെട്ട് നയങ്ങള്‍ക്ക് രൂപം നല്‍കുന്നതും ചട്ടക്കൂട് തയ്യാറാക്കുന്നതും ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല