ധനകാര്യം

വരുന്നു ഹോണ്ടയുടെ കരുത്തന്‍; സിബി 1000 ഹോര്‍നെറ്റ് അടുത്തവര്‍ഷം ഇന്ത്യയില്‍ - വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ട, സൂപ്പര്‍ ബൈക്ക് ശ്രേണിയില്‍ പുതിയ മോഡല്‍ അവതരിപ്പിച്ചു. സിബി 1000 ഹോര്‍നെറ്റ് അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിലെ സിബി 1000 ആര്‍ നിയോ സ്‌പോര്‍ട്‌സ് കഫേയ്ക്ക് പകരം പുതിയ ബൈക്ക് അവതരിപ്പിക്കാനാണ് പദ്ധതി. സിബി 1000 ആര്‍ നിയോ സ്‌പോര്‍ട്‌സ് കഫേയ്ക്ക് ആഗോളതലത്തില്‍ വില്‍പ്പന കുറയുന്നതായുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്.

ഡ്യുക്കാട്ടി സ്ട്രീറ്റ് ഫൈറ്ററിനോട് മത്സരിക്കാന്‍ ലക്ഷ്യമിട്ടാണ് ഹോണ്ട പുതിയ ബൈക്ക് അവതരിപ്പിച്ചത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഫ്യുവല്‍ ടാങ്ക് എന്നിവ ഏറെ ആകര്‍ഷിക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ഡ്യുക്കാട്ടിയുടെ സൂപ്പര്‍ സ്‌പോര്‍ട്ടിന്റെ അതേ ഫ്രെയിമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 

കരുത്തുറ്റ ഫയര്‍ബ്ലേഡ് എന്‍ജിനാണ് ഇതിന് ശക്തിപകരുന്നത്. 999സിസി ബൈക്കില്‍ നാലു സിലിണ്ടര്‍ മോട്ടോറാണ് ക്രമീകരിച്ചിരിക്കുന്നത്. 150 ബിഎച്ച്പി കരുത്താണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഹോണ്ട സിബി 1000 ഹോര്‍നെറ്റില്‍ ത്രോട്ടില്‍-ബൈ-വയര്‍ സിസ്റ്റം, അഞ്ച് ഇഞ്ച് TFT ഡിസ്‌പ്ലേ എന്നിവ ഉള്‍പ്പെടുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം