ധനകാര്യം

14 ലക്ഷം ടുവീലറുകളുടെ വില്‍പന; ദീപാവലി സീസണില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തി ഹീറോ മോട്ടോ കോര്‍പ്പ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്സവസീസണില്‍  ടുവീലറുകളുടെ വില്‍പനയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പനയുണ്ടായതായി ഹീറോ മോട്ടോകോര്‍പ്പ്. ഈ വര്‍ഷം 32 ദിവസം നീണ്ടുനിന്ന സീസണ്‍ വില്‍പനയില്‍ 14 ലക്ഷം ടുവീലര്‍ വാഹനങ്ങളുടെ വില്‍പന നടന്നതായും കമ്പനി അറിയിച്ചു. 

നവരാത്രി, ഭായ് ദൂജ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന വില്‍പനയിലാണ് രാജ്യത്തെ ഏറ്റവും വലിയ ടുവീലര്‍ നിര്‍മാതാക്കള്‍ റെക്കോര്‍ഡ് വില്‍പന നേട്ടത്തിലെത്തിയത്. നവരാത്രി ആഘോഷങ്ങളും തുടക്കം മുതല്‍ നവംബര്‍ 15 വരെയുള്ള ദിവസങ്ങളിലാണ് റെക്കോര്‍ഡ് വില്‍പന നടന്നത്.

ഗ്രാമീണ വിപണികളില്‍ ആവശ്യകത വര്‍ധിച്ചതിന് പുറമെ 
പ്രധാന നഗര കേന്ദ്രങ്ങളിലെ വില്‍പനയും കമ്പനിക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വളര്‍ച്ച ലഭിച്ചു. നേരത്തെ ഇത് 12 ശതമാനമായിരുന്നു.  2019 ലെ ഉത്സവ കാലയളവില്‍ 7 ലക്ഷം യൂണിറ്റുകള്‍ വില്‍പനയാണ് നടന്നതെന്ന് ഹീറോ മോട്ടോകോര്‍പ്പ് പ്രസ്താവനയില്‍ പറഞ്ഞു.

'ഞങ്ങളുടെ ശക്തമായ ബ്രാന്‍ഡുകള്‍, വിതരണത്തിന്റെ തോത്, ഈ വര്‍ഷം നടത്തിയ പുതിയ ലോഞ്ചുകള്‍ എന്നിവ നേട്ടത്തിന് സഹായകമായി,' ഹീറോ മോട്ടോകോര്‍പ്പ് സിഇഒ നിരഞ്ജന്‍ ഗുപ്ത പറഞ്ഞു.

സെന്‍ട്രല്‍, നോര്‍ത്ത്, സൗത്ത്, ഈസ്റ്റ് സോണുകളില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചതോടെ വിപണിയിലുടനീളമുള്ള ശക്തമായ ഉപഭോക്തൃ ഇടപെടല്‍ മൂലമാണ് ഈ റെക്കോര്‍ഡ് റീട്ടെയില്‍ നമ്പര്‍ കൈവരിച്ചതെന്ന് ഹീറോ മോട്ടോകോര്‍പ്പ് ചീഫ് ബിസിനസ് ഓഫീസര്‍ (ഇന്ത്യ ബിസിനസ് യൂണിറ്റ്) രഞ്ജിത് സിംഗ് പറഞ്ഞു. ഗ്രാമീണ വിപണികളിലെ ശക്തമായ ഉപഭോക്തൃ ഡിമാന്‍ഡ്, പ്രധാന നഗര കേന്ദ്രങ്ങളിലെ പോസിറ്റീവ് ട്രെന്‍ഡുകള്‍ക്ക് പുറമേ,  റെക്കോര്‍ഡ് റീട്ടെയില്‍ വില്‍പ്പനയ്ക്ക് കാരണമായി, അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു