ധനകാര്യം

ജോലി എഐ ചെയ്യും; ആമസോണ്‍ നൂറുകണക്കിനു പേരെ പിരിച്ചുവിടുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ആമസോണിന്റെ വോയിസ് അസിസ്റ്റന്റ് സര്‍വീസ് ആയ അലക്‌സ നൂറു കണക്കിനു പേരെ പിരിച്ചുവിടുന്നു. നിര്‍മിത ബുദ്ധിയെ കൂടുതലായി ആശ്രയിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആമസോണ്‍ അലക്‌സ യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് ഡാനിയേല്‍ റൗച് ഇക്കാര്യം ഇമെയില്‍ വഴി ജീവനക്കാരെ അറിയിച്ചു.

നൂറുകണക്കിനു തസ്തികകള്‍ ഒഴിവാക്കുകയാണെന്നാണ് റൗച് മെയിലില്‍ അറിയിച്ചത്. കൃത്യമായി എത്രപേര്‍ക്കു തൊഴില്‍ പോവും എന്നു വ്യക്തമല്ല. യുഎസ്, ഇന്ത്യ, കാനഡ എന്നിവിടങ്ങളിലെ ജീവനക്കാരെ തീരുമാനം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം അവസാനവും ഈ വര്‍ഷം ആദ്യവുമായി 27,000 ഓളം പേരെ ആമസോണ്‍ പിരിച്ചുവിട്ടിരുന്നു. ഗെയ്മിങ്, മ്യൂസിക് വിഭാഗങ്ങളില്‍ ആയിരുന്നു കൂടുതല്‍ പിരിച്ചുവിടല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി