ധനകാര്യം

ഓഡി കാറുകളുടെ വില കൂട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി ഇന്ത്യയില്‍ കാറിന്റെ വില കൂട്ടി. ജനുവരി മുതല്‍ കാറിന്റെ വിലയില്‍ രണ്ടു ശതമാനത്തിന്റെ വരെ വര്‍ധനയാണ് കമ്പനി വരുത്തിയത്.

അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതും പ്രവര്‍ത്തന ചെലവ് ഉയര്‍ന്നതുമാണ് വില കൂട്ടാന്‍ കാരണമെന്നും കമ്പനി വ്യക്തമാക്കി. ജനുവരി ഒന്നുമുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും. എല്ലാ മോഡലുകള്‍ക്കും വില വര്‍ധന ബാധകമാകുമെന്നും ഓഡി ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു. 

കമ്പനിയുടെ സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനാണ് വര്‍ധന വരുത്തിയത്. ഉപഭോക്താക്കളെ കാര്യമായി ബാധിക്കാത്ത വിധമാണ് വില വര്‍ധനയ്ക്ക് തീരുമാനിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയില്‍ 42.77 ലക്ഷം മുതല്‍ 2.22 കോടി രൂപ വരെ വില വരുന്ന വിവിധ മോഡലുകളാണ് ഇന്ത്യയില്‍ ഓഡി വില്‍ക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു