ധനകാര്യം

സില്‍ക്യാര തുരങ്ക നിര്‍മാണത്തില്‍ പങ്കാളിത്തമില്ല, പ്രചാരണം ഹീനം; വിശദീകരിച്ച് അദാനി ഗ്രൂപ്പ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്ക നിര്‍മാണത്തില്‍ ഒരു വിധത്തിലുള്ള പങ്കാളിത്തവും ഇല്ലെന്ന് അദാനി ഗ്രൂപ്പ്. നിര്‍മാണത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ കമ്പനിക്കു പങ്കാളിത്തമില്ലെന്ന് അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

തുരങ്ക നിര്‍മാണം നടത്തുന്ന കമ്പനിയില്‍ അദാനി ഗ്രൂപ്പിന് ഓഹരി പങ്കാളിത്തമില്ല. ഗ്രൂപ്പിലെ ഉപ കമ്പനികള്‍ക്കും ഇതുമായി ബന്ധമില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.

തുരങ്ക നിര്‍മാണം നടത്തുന്ന കമ്പനിക്ക് അദാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന മട്ടില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണം. 

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ രക്ഷയ്ക്കായി പ്രാര്‍ഥിക്കുകയും ചെയ്യേണ്ടസമയത്ത് ഇത്തരത്തില്‍ ഹീനമായ പ്രചാരണം നടത്തുന്നതിനെ അപലപിക്കുന്നതായി അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല