ധനകാര്യം

ഡീസല്‍ ലിറ്ററിന് 130 രൂപ, പെട്രോള്‍ 117; ഇന്ധന വില കുത്തനെ ഉയര്‍ത്തി ഷെല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ത്തി സ്വകാര്യ കമ്പനിയായ ഷെല്‍. ഒരാഴ്ചയ്ക്കിടെ ഡീസല്‍ വില ലിറ്ററിന് 20 രൂപയാണ് വര്‍ധിപ്പിച്ചത്. 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വീപ്പയ്ക്ക് 90 ഡോളറിന് അടുത്താണ്. ഈ സാഹചര്യത്തിലാണ് ഷെല്‍ ഇന്ത്യയില്‍ വില കൂട്ടിയത്. പൊതുമേഖലാ എണ്ണ കമ്പനികള്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. വില ഉയര്‍ത്തരുതെന്ന് സര്‍ക്കാര്‍ കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുംബൈയില്‍ ഷെല്‍ 130 രൂപയ്ക്കാണ് ഡീസല്‍ വില്‍ക്കുന്നത്. ചെന്നൈയില്‍ ഇത് 129 രൂപയാണ്. പെട്രോള്‍ വില യഥാക്രമം 117, 118 രൂപയും. 

പൊതു മേഖലാ എണ്ണ കമ്പനികളില്‍ പെട്രോള്‍ വില മുംബൈയില്‍ 106.31 രൂപയും ചെന്നൈയില്‍ 102.63 രൂപയുമാണ്. മുംബൈയിലെ ഡീസല്‍ വില 94.27ഉം ചെന്നൈയിലേത് 94.24 രൂപയും. 

ബംഗളൂരുവില്‍ പൊതുമേഖലാ കമ്പനികള്‍ 87.92 രൂപയ്ക്കു ഡീസല്‍ വില്‍ക്കുമ്പോള്‍ ഷെല്ലില്‍ ഇത് 122 രൂപയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ