ധനകാര്യം

നികുതിവെട്ടിപ്പ്: ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ ജിഎസ്ടി നോട്ടീസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ്. നികുതി വെട്ടിപ്പ് ആരോപിച്ചാണ് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ജിഎസ്ടി അധികൃതര്‍ നോട്ടീസ് നല്‍കിയത്. 

ജൂലൈയിലാണ് ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്. കൂടാതെ ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ നിര്‍ബന്ധമായി രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് ജിഎസ്ടി നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു. ഒക്ടോബര്‍ ഒന്നിന് ശേഷം ഒരു വിദേശ ഗെയിമിങ്ങ് കമ്പനിയും ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

ഇതുവരെ ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ നോട്ടീസ് ആണ് നല്‍കിയിരിക്കുന്നത്. ഡ്രീം 11, കാസിനോ ഓപ്പറേറ്റര്‍ അടക്കമുള്ള പ്രമുഖ കമ്പനികള്‍ക്കാണ് നോട്ടീസ് നല്‍കിയത്. നികുതി വെട്ടിപ്പ് ആരോപിച്ചായിരുന്നു നോട്ടീസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി വരുന്നു?; തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന നേതൃത്വത്തിനും വെല്ലുവിളി, റിപ്പോര്‍ട്ട്

കൊച്ചി മെട്രോ ഫീഡര്‍ ഓട്ടോ 'ഡിജിറ്റലായി'; തിങ്കളാഴ്ച മുതല്‍ സേവനം

നിർണായക പോരിന് പന്ത് ഇല്ല; ‍ഡൽഹിയെ അക്ഷർ പട്ടേൽ നയിക്കും

ആരോഗ്യനില മോശമായി; എസ് എം കൃഷ്ണ ഐസിയുവില്‍

'കലാകാരികളെ പോലും നികൃഷ്ടമായ കണ്ണോടെ കാണുന്നു'; ആര്‍ എംപി നേതാവ് ഹരിഹരനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ