ധനകാര്യം

സമയപരിധി തീരാൻ ദിവസങ്ങൾ മാത്രം, ഞായറാഴ്ച മുതല്‍ സാമ്പത്തിക രം​ഗത്തെ അഞ്ചു മാറ്റങ്ങള്‍; അറിയേണ്ടതെല്ലാം- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

സെപ്റ്റംബര്‍ മാസം തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ഇവ ചുവടെ:

1. നിലവിലുള്ള മ്യൂച്ചല്‍ ഫണ്ടുകളില്‍ നോമിനിയുടെ പേര് ചേര്‍ക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. അതിന് ശേഷം ഡെബിറ്റുകള്‍ക്കായി മ്യൂച്ചല്‍ ഫണ്ട് ഫോളിയോകള്‍ മരവിപ്പിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

2.ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകളിലും നോമിനിയുടെ പേര് ചേര്‍ക്കേണ്ട സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കുകയാണ്. അനന്തരവകാശിയുടെ പേര് നല്‍കിയില്ലെങ്കില്‍ സെപ്റ്റംബര്‍ 30ന് ശേഷം അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നാണ് സെബിയുടെ സര്‍ക്കുലറില്‍ പറയുന്നത്.

3. 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ പോയി മാറ്റിയെടുക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. സെപ്റ്റംബര്‍ 30ന് ശേഷം എന്തു നടപടിയാണ് സ്വീകരിക്കുക എന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് വ്യക്തത നല്‍കിയിട്ടില്ല. അതേസമയം സെപ്റ്റംബര്‍ 30ന് ശേഷവും 2000 രൂപ നോട്ടിന്റെ പ്രാബല്യം തുടരുമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്

4. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിദേശത്ത് ഏഴുലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവഴിച്ചാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ 20 ശതമാനം ടിസിഎസ് ചുമത്തും. അതേസമയം മെഡിക്കല്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ടിസിഎസില്‍ ഇളവുണ്ട്. അഞ്ചുശതമാനം മാത്രമാണ് ചുമത്തുക. വിദേശ പഠനത്തിനായി ഏഴുലക്ഷം രൂപയ്ക്ക് മുകളില്‍ വായ്പ എടുക്കുന്നവര്‍ക്ക് 0.5 ശതമാനമാണ് ടിസിഎസ് ( ടാക്‌സ് കലക്ടഷന്‍ അറ്റ് സോഴ്‌സ്). 

5. ഒക്ടോബര്‍ മുതല്‍ ആധാറിനും സര്‍ക്കാര്‍ ജോലികള്‍ക്കുമുള്ള ഒറ്റ രേഖയായി ജനന സര്‍ട്ടിഫിക്കറ്റുകള്‍ മാറും. ജനന,മരണ രജിസ്‌ട്രേഷന്‍ ഭേദഗതി നിയമം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്