വാട്സ്ആപ്പിലും മെറ്റ എഐ ചാറ്റ്ബോട്ട് ഫീച്ചർ
വാട്സ്ആപ്പിലും മെറ്റ എഐ ചാറ്റ്ബോട്ട് ഫീച്ചർ  പ്രതീകാത്മക ചിത്രം
ധനകാര്യം

വാട്‌സ്ആപ്പിലും ഇന്‍സ്റ്റയിലും മെറ്റ എഐ ചാറ്റ്‌ബോട്ട് എങ്ങനെ ഉപയോഗിക്കാം?

സമകാലിക മലയാളം ഡെസ്ക്

മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകളായ വാട്സ്ആപ്പും ഇൻസ്റ്റ​ഗ്രാമും എഐ ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. മെറ്റ എഐ എന്ന ചാറ്റ്ബോട്ട് സൗകര്യം ഇന്ത്യയിലെ ചില വാട്സ്ആപ്പ്, ഇൻസ്റ്റ​​ഗ്രാം ഉപയോക്താക്കൾക്കിടയിൽ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനിയുടെ ലാര്‍ജ് ലാംഗ്വേജ് മോഡലായ മെറ്റാ ലാമ എഐ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. മെറ്റാ വികസിപ്പിച്ചെടുത്ത നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയാണിത്. ഉപയോക്താക്കളുടെ ചോദ്യത്തിന് ഉത്തരം നല്‍കുക,നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക എന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. എന്തിനെക്കുറിച്ചും സംഭാഷണങ്ങള്‍ നടത്താനും മെറ്റാ എഐക്ക് സാധിക്കും. വാട്സ്ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും മെറ്റ എഐ ചാറ്റ്ബോട്ട് ഉപയോ​ഗിക്കുന്നവിധം താഴെ:

1. വാട്‌സ്ആപ്പ് സ്‌ക്രീനിന്റെ താഴെ വലത് കോണിലുള്ള Meta AI ഐക്കണ്‍ കണ്ടെത്തുക.

2.അടുത്തതായി, Meta AI ചാറ്റ്ബോക്സ് തുറക്കാന്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.

3.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ചാറ്റ്‌ബോട്ടുമായി സംവദിക്കാം. ചോദ്യങ്ങള്‍ ഉന്നയിച്ച് ഉത്തരം കണ്ടെത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം. ഇമേജുകള്‍ സൃഷ്ടിച്ചും ചര്‍ച്ച നടത്താം.

4.ഇന്‍സ്റ്റയില്‍ സ്‌ക്രീനിന്റെ താഴെയുള്ള സെര്‍ച്ച് ബട്ടണ്‍ കണ്ടെത്തി അതില്‍ ടാപ്പുചെയ്യുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

5. ആക്സസ് ലഭിച്ചുകഴിഞ്ഞാല്‍ സെര്‍ച്ച് ബാറിന് ചുറ്റും ഒരു 'ബ്ലൂ റിംഗ്' കാണാം. ചോദ്യങ്ങള്‍ ടൈപ്പ് ചെയ്ത് ചോദിക്കാം, മൈക്രോഫോണ്‍ ഉപയോഗിച്ചും ചോദിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം