ഒറ്റയടിക്ക് 608 പോയിന്റിന്റെ ഇടിവാണ് സെന്‍സെക്‌സ് നേരിട്ടത്
ഒറ്റയടിക്ക് 608 പോയിന്റിന്റെ ഇടിവാണ് സെന്‍സെക്‌സ് നേരിട്ടത് പ്രതീകാത്മക ചിത്രം
ധനകാര്യം

ഒറ്റയടിക്ക് ഒലിച്ചുപോയത് നാലുലക്ഷം കോടി രൂപ, ഓഹരി വിപണിയില്‍ അഞ്ചാംദിവസവും ഇടിവ്; സെന്‍സെക്‌സ് 72,000ല്‍ താഴെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 72,000 പോയിന്റ് എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ പോയി. ഒറ്റയടിക്ക് 608 പോയിന്റിന്റെ ഇടിവാണ് സെന്‍സെക്‌സ് നേരിട്ടത്.

നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. 22000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെയാണ് നിഫ്റ്റി. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന് പുറമേ ലാഭമെടുപ്പും യുഎസ് കടപ്പത്രവിപണിയില്‍ നിന്നുള്ള ലാഭം ഉയര്‍ന്നതും വിപണിയെ സ്വാധീനിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലുലക്ഷം കോടിയില്‍പ്പരം രൂപയാണ് നിക്ഷേപകര്‍ക്ക് ഉണ്ടായ നഷ്ടം. ഇന്നലെ വിപണി ക്ലോസ് ചെയ്തപ്പോള്‍ 393.38 ലക്ഷം കോടി രൂപയായിരുന്നു നിക്ഷേപകരുടെ മൊത്തം ഓഹരി മൂല്യം. ഇത് ഇന്ന് രാവിലെ 389 ലക്ഷം കോടി രൂപയായാണ് കുറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ടിസിഎസ്, എല്‍ ആന്റ് ടി, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. സെന്‍സെക്‌സിലെ 30 ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ