പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം 
ധനകാര്യം

25000 രൂപ വരെയുള്ള നികുതി കുടിശ്ശിക പിരിക്കുന്ന നടപടി പിന്‍വലിച്ചു; ഒരു കോടി നികുതിദായകര്‍ക്ക് പ്രയോജനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരു കോടി നികുതിദായകര്‍ക്ക് പ്രയോജനം നല്‍കി ബജറ്റ് പ്രഖ്യാപനം. 2009-10 സാമ്പത്തിക വര്‍ഷം വരെ 25000 രൂപ വരെയുള്ള നികുതി കുടിശ്ശിക പിരിക്കുന്ന നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണ വേളയിലാണ് നിര്‍മല സീതാരാമന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

നികുതി തര്‍ക്കം ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ കുടിശ്ശിക ആയ തുക വീണ്ടെടുക്കുന്നതിനുള്ള നടപടികളാണ് പിന്‍വലിച്ചത്. ഇതിന് പുറമേ 2010-11 മുതല്‍ 2014-15 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ പതിനായിരം രൂപ വരെയുള്ള ഇത്തരത്തിലുള്ള നികുതി കുടിശ്ശികകളും ഒഴിവാക്കാനും തീരുമാനിച്ചതായും ധനമന്ത്രി അറിയിച്ചു. ഒരു കോടി നികുതിദായകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക എന്നും ധനമന്ത്രി വ്യക്തമാക്കി.

'1962 മുതല്‍ പഴക്കമുള്ളവയാണ് പലതും. അവ പുസ്തകങ്ങളില്‍ തുടരുന്നു. ഇത് സത്യസന്ധമായി നികുതി അടയ്ക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ റീഫണ്ട് തടസ്സപ്പെടാനും ഇത് ഇടയാക്കി. 2009-10 സാമ്പത്തിക വര്‍ഷം വരെയുള്ള 25,000 രൂപ വരെയും 2010-11 മുതല്‍ 2014-15 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ 10,000 രൂപ വരെയുമുള്ള കുടിശ്ശികകള്‍ പിന്‍വലിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഇത് ഒരു കോടിയോളം നികുതിദായകര്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,' - നിര്‍മല സീതാരാമന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.60

84 വര്‍ഷത്തിനു ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു

മാഞ്ചസ്റ്ററിന്റെ ഓള്‍ഡ് ട്രഫോര്‍ഡില്‍ വന്‍ ചോര്‍ച്ച, മേല്‍ക്കൂരയില്‍ നിന്നു വെള്ളച്ചാട്ടം! (വീഡിയോ)

പോണ്‍താരമായി എത്തി, ബിഗ് ബോസിലൂടെ ബോളിവുഡ് കീഴടക്കി: സണ്ണി ലിയോണിക്ക് 43ാം പിറന്നാള്‍

പെരുമാറ്റച്ചട്ട ലംഘനം; പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി