പേടിഎം/ ഫയല്‍
പേടിഎം/ ഫയല്‍ 
ധനകാര്യം

പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ഇടപാടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇപിഎഫ്ഒ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ഇടപാടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇപിഎഫ്ഒ. മാര്‍ച്ച് ഒന്നുമുതല്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്ന റിസര്‍വ് ബാങ്ക് ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.

പേടിഎം പേയ്മെന്റസ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ക്ലെയിമുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാ ഫീല്‍ഡ് ഓഫീസുകളോടും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഉത്തരവ് ഫെബ്രുവരി 23 മുതല്‍ പ്രാബല്യത്തില്‍ വരും. പേടിഎം പേയ്മെന്റ്‌സ് ബാങ്കില്‍ ഇപിഎഫ് അക്കൗണ്ടുള്ള വരിക്കാരെ ഈ നിയന്ത്രണം ബാധിച്ചേക്കാം. ഇപിഎഫ്ഒയുടെ നടപടി സമയബന്ധിതമായി പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍, ക്രെഡിറ്റ് ഇടപാടുകള്‍ എന്നിവയെ ബാധിച്ചേക്കും.

ജനുവരി 31നാണ് നിക്ഷേപം സ്വീകരിക്കല്‍ അടക്കമുള്ള എല്ലാ ബാങ്കിങ് സേവനങ്ങളും നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് നിര്‍ദേശം നല്‍കിയത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപവുമായി ബന്ധപ്പെട്ട്് ഭാവിയില്‍ തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വരിക്കാര്‍ അവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടനടി അപ്ഡേറ്റ് ചെയ്യണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി