ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്
ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഉപഭോഗം വര്‍ധിച്ചിട്ടുണ്ട് പ്രതീകാത്മക ചിത്രം
ധനകാര്യം

ഇന്ത്യയില്‍ ദാരിദ്ര്യം കുറയുന്നു, അഞ്ചുശതമാനത്തിലേക്ക് താഴ്ന്നതായി നീതി ആയോഗ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ദാരിദ്ര്യത്തിന്റെ തോത് അഞ്ചുശതമാനത്തിലേക്ക് താഴ്ന്നതായി നീതി ആയോഗ്. ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേയെ അടിസ്ഥാനമാക്കിയാണ് അവകാശവാദം.

ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. ഉപഭോഗം രണ്ടര മടങ്ങ് ആണ് വര്‍ധിച്ചത്. ഗ്രാമീണ ഇന്ത്യയില്‍ ശരാശരി പ്രതിമാസ ആളോഹരി ഉപഭോഗ ചെലവ് 40.42 ശതമാനമായി വര്‍ധിച്ചു. അതായത് 2008 രൂപ ആയി. 2011-12 മുതലാണ് ഈ വര്‍ധനയെന്ന് സര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നതായി നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നഗരത്തിലും സ്ഥിതി വ്യത്യസ്തമല്ല. നഗരത്തിലെ പ്രതിമാസ ശരാശരി ആളോഹരി ഉപഭോഗ ചെലവ് 33.5 ശതമാനമായാണ് വര്‍ധിച്ചത്. 2011-12 മുതല്‍ ഇത് 3510 രൂപയായി വര്‍ധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2022 ഓഗസ്റ്റ് മുതല്‍ 2023 ജൂലൈ വരെയാണ് സര്‍വേ നടത്തിയത്. ഗാര്‍ഹിക ഉപഭോഗം, ദാരിദ്ര്യരേഖ, സര്‍ക്കാര്‍ നടപ്പാക്കിയ ദാരിദ്ര്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി എന്നിവയുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിച്ചം വീശുന്നതാണ് സര്‍വേ കണക്കുകളെന്നും നീതി ആയോഗ് സിഇഒ വ്യക്തമാക്കി. ദാരിദ്ര്യനിര്‍മാര്‍ജ്ജന യജ്ഞം വിജയിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതില്‍ ഗാര്‍ഹിക ഉപഭോഗ കണക്കുകള്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

2004- 2005ല്‍ നിന്ന് 2022-23ലേക്ക് എത്തുമ്പോള്‍ ഗ്രാമ- നഗര ഉപഭോഗ വ്യത്യാസം 71 ശതമാനമായി കുറഞ്ഞു. 2004-2005ല്‍ ഇത് 91 ശതമാനമായിരുന്നു. ഈ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ദാരിദ്ര്യത്തിന്റെ തോത് അഞ്ച് ശതമാനത്തിനോടടുത്ത് എന്നോ അഞ്ചില്‍ താഴെയെന്നോ അനുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം, വീണ്ടും കളത്തിലിറങ്ങാന്‍ കെജരിവാള്‍; റോഡ് ഷോ- വീഡിയോ

ദേശീയ സാങ്കേതികവിദ്യ ദിനം, പൊഖ്‌റാനിലെ അണുബോംബ് പരീക്ഷണത്തിന്റെ പ്രാധാന്യമെന്ത്?, അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങള്‍

ഇതെന്താ കണ്ടം ക്രിക്കറ്റോ?; ഇങ്ങനെയൊരു റണ്‍ ഔട്ട് ചാന്‍സ്!ചിരി പടര്‍ത്തി വിഡിയോ

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു

നടുറോഡില്‍ തോക്ക് കാട്ടി യൂട്യൂബറുടെ പ്രകടനം; പണി കൊടുത്ത് പൊലീസ്, വിഡിയോ