എട്ടു ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം
എട്ടു ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം പ്രതീകാത്മക ചിത്രം
ധനകാര്യം

പ്ലേസ്റ്റേഷന്‍ വില്‍പ്പന ഇടിഞ്ഞു; സോണിയില്‍ 900 ജീവനക്കാരെ പിരിച്ചുവിടുന്നു

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: പ്രമുഖ കമ്പനിയായ സോണി ജീവനക്കാരെ പിരിച്ചുവിടുന്നു. സോണിയുടെ കീഴിലുള്ള പ്ലേസ്റ്റേഷന്‍ ഡിവിഷനില്‍ എട്ടു ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. ആഗോളതലത്തില്‍ 900 ജീവനക്കാരെ ബാധിക്കുമെന്ന് പ്ലേസ്റ്റേഷന്‍ മേധാവി ജിം റെയാന്‍ പറഞ്ഞു. പ്ലേസ്റ്റേഷന്‍ വില്‍പ്പനയില്‍ ഉണ്ടായ ഇടിവാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ട്.

2002 ല്‍ സ്ഥാപിതമായതും വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിംഗ് പ്രോജക്റ്റുകളില്‍ വൈദഗ്ധ്യമുള്ളതുമായ കമ്പനിയുടെ പ്ലേസ്റ്റേഷന്‍ ലണ്ടന്‍ സ്റ്റുഡിയോ പൂര്‍ണ്ണമായും അടച്ചുപൂട്ടുമെന്ന് കമ്പനി അറിയിച്ചു. അമേരിക്കന്‍ സ്റ്റുഡിയോകള്‍ ആയ Insomniac Games, Naughty Dog എന്നിവയെയും തീരുമാനം ബാധിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്ലേസ്റ്റേഷന്‍ 5 ന്റെ വില്‍പ്പന ലക്ഷ്യം കൈവരിക്കില്ലെന്ന് സോണി ഈ മാസം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ജീവനക്കാരെ വെട്ടിക്കുറച്ചത്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്ലേസ്റ്റേഷന്‍ ഫൈവില്‍ പുറത്തിറങ്ങിയ 'Marvel's Spider-Man 2' സോണിയുടെ വീഡിയോ ഗെയിം സെഗ്മെന്റിന് ഉണര്‍വ് പകര്‍ന്നിരുന്നു. റിലീസ് ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന പ്ലേസ്റ്റേഷന്‍ സ്റ്റുഡിയോ ഗെയിമായി ഇതുമാറി.

എന്നാല്‍ പ്ലേസ്റ്റേഷന്‍ 5 നിന്‍ടെന്‍ഡോ സ്വിച്ചില്‍ നിന്ന് കടുത്ത മത്സരം നേരിടുകയാണ്. കൂടാതെ മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ബോക്‌സില്‍ നിന്നും കടുത്ത മത്സരം നേരിടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

തിരുവനന്തപുരത്തെ വീണ്ടും നടുക്കി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു; പാസ്റ്ററെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

ഷെയര്‍ ട്രേഡിങ്ങിലൂടെയും ഓണ്‍ലൈന്‍ ജോലിയിലൂടെയും കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം; എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും പോയത് ലക്ഷങ്ങള്‍

പൂരനും അര്‍ഷദും തകര്‍ത്താടിയിട്ടും ജയിക്കാനായില്ല; ലഖ്‌നൗവിനെ തോല്‍പ്പിച്ച് ഡല്‍ഹി