ധനകാര്യം

ഇന്ധനവില ഉടന്‍ കുറയുമെന്ന് പ്രചരണം; വിശദീകരണവുമായി കേന്ദ്രമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉടന്‍ തന്നെ ഇന്ധനവില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കേന്ദ്രസര്‍ക്കാര്‍ കുറയ്ക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  ഈ റിപ്പോര്‍ട്ടുകള്‍ തള്ളിയ കേന്ദ്രമന്ത്രി, അസംസ്‌കൃത എണ്ണവിലയിലെ  ചാഞ്ചാട്ടമാണ് വില ഉടന്‍ തന്നെ കുറയ്ക്കാതിരിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിച്ചത്.

വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മുന്നില്‍ നിര്‍ദേശം ഒന്നും ലഭിച്ചിട്ടില്ല. ഇന്ധനലഭ്യത രാജ്യത്ത് ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാര്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. അല്ലാതെ വില കുറയ്ക്കുന്നതിനല്ലെന്നും മന്ത്രി പറഞ്ഞു. അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നപ്പോള്‍ എണ്ണ വിതരണ കമ്പനികള്‍ വലിയ നഷ്ടമാണ് നേരിട്ടതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. നഷ്ടം നികത്തുന്നതിനുള്ള ശ്രമത്തിലാണ് കമ്പനികള്‍.

കഴിഞ്ഞദിവസം എണ്ണവില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എണ്ണ വിതരണ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണ് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഉടന്‍ തന്നെ വില കുറയുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കേന്ദ്രമന്ത്രി രംഗത്തുവന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു