ധനകാര്യം

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദാബാദില്‍ സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദാബാദില്‍ സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ എംഎ യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു. 

ഗാന്ധിനഗറില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റില്‍ സംബന്ധിച്ച ശേഷം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ മഹത്തായ കാഴ്ചപ്പാടാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റെന്നും യൂസഫലി പറഞ്ഞു. 

20 വര്‍ഷം മുമ്പ് നരേന്ദ്രമോദി വൈബ്രന്റ് ഗുജറാത്ത് ആരംഭിച്ചു. ഇതൊരു വലിയ അന്താരാഷ്ട്ര പരിപാടിയാണ്. ഉദാരമായി നിക്ഷേപം നടത്താന്‍ ആളുകള്‍ ഇവിടെയെത്തുന്നു, എന്‍ആര്‍ഐകള്‍ വരുന്നു. യുസഫലി കൂട്ടിച്ചേര്‍ത്തു. 

​ഗുജറാത്തില്‍ രണ്ടാമത്തെ വാഹന നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് മാരുതി സുസുക്കി പ്രഖ്യാപിച്ചു. പ്ലാന്റ് നിര്‍മ്മാണത്തിനായി ഗുജറാത്തില്‍ 35,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് മാരുതി സുസുക്കി കോര്‍പ്പറേഷന്‍ പ്രസിഡന്റ് തോഷിഹിറോ സുസുക്കി വാഗ്ദാനം ചെയ്തത്.

2024 പകുതിയോടെ ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ഫൈബര്‍ മെഗാ ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വാഗ്ദാനം. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയൊട്ടാകെ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഇതില്‍ മൂന്നിലൊന്ന് ഗുജറാത്തിലാണ് നിക്ഷേപിക്കുകയെന്നും മുകേഷ് അംബാനി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം