ധനകാര്യം

കൈയക്ഷരം അനുകരിക്കാനും എഐ; സുരക്ഷാ ഭീഷണി, ആശങ്ക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ‌ഹി: എഐ ടൂളുകള്‍ ദുരുപയോഗം ചെയ്ത് നിര്‍മിച്ച ഡീപ് ഫേക്ക് വീഡിയോകളുടെ ഇരയായവര്‍ നിരവധിയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് പോലും ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല. ഡീപ് ഫേക്ക്, വോയ്‌സ് ക്ലോണ്‍ എന്നിവയ്ക്ക് പുറമേ എഐ ടൂളുകള്‍ ഉപയോഗിച്ച് ഒരാള്‍ എഴുതുന്ന ശൈലി വരെ അനുകരിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്. നല്ല ഉദ്ദേശത്തോടെയാണ് ഇത് വികസിപ്പിച്ചത്. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക ഗവേഷകര്‍ പങ്കുവെച്ചു.

കൈയക്ഷരം അനുകരിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചതായി  അബുദാബിയിലെ മുഹമ്മദ് ബിന്‍ സെയ്ദ് യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ഗവേഷകര്‍ അവകാശപ്പെട്ടു. എഴുതിയ മെറ്റീരിയലിന്റെ ഏതാനും ഖണ്ഡികകളെ അടിസ്ഥാനമാക്കി ഒരാളുടെ കൈയക്ഷരം അനുകരിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്. 

അത് നിറവേറ്റുന്നതിന്, ഗവേഷകര്‍ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ മോഡല്‍ ഉപയോഗിച്ചു. ഡാറ്റയിലെ സന്ദര്‍ഭവും അര്‍ത്ഥവും പഠിക്കാന്‍ ഒരു തരം ന്യൂറല്‍ നെറ്റ്വര്‍ക്ക് ആണ് രൂപകല്‍പ്പന ചെയ്തത്. പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റത്തിന് യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസ് സര്‍വ്വകലാശാലയിലെ സംഘത്തിന് പേറ്റന്റ് അനുവദിച്ചു.

നിലവില്‍ കൈയക്ഷരം സൃഷ്ടിക്കാന്‍ കഴിയുന്ന ആപ്പുകളും റോബോട്ടുകളും ഉണ്ട്. എന്നാല്‍ എഐ സാങ്കേതികവിദ്യ രംഗത്ത് ഉണ്ടായ പുതിയ മുന്നേറ്റങ്ങള്‍ വഴി ഡാറ്റയിലെ സന്ദര്‍ഭവും അര്‍ത്ഥവും വരെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്. ഇവ ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷമാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

അപകടത്തില്‍പ്പെട്ടവര്‍ക്ക് പേന എടുക്കാതെ തന്നെ എഴുതാന്‍ ഈ സാങ്കേതിക വിദ്യ വഴി സാധിക്കുമെന്നാണ് അവകാശവാദം. എന്നാല്‍ ഇത് വ്യാജരേഖകള്‍ക്കും ദുരുപയോഗത്തിനും വഴി തുറന്നേക്കാം. സാങ്കേതികവിദ്യ ഏറെ ശ്രദ്ധാപൂര്‍വ്വം വിന്യസിക്കേണ്ടതുണ്ടെന്ന്  ഉപകരണം ചിന്താപൂര്‍വ്വം വിന്യസിക്കേണ്ടതുണ്ടെന്ന് മുഹമ്മദ് ബിന്‍ സെയ്ദ് യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ